Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightജാതിപ്പേര്​ വിളിച്ച​...

ജാതിപ്പേര്​ വിളിച്ച​ ഡെപ്യൂട്ടി ചീഫ്​ എൻജിനീയറെ പുറത്താക്കണം - സേവ

text_fields
bookmark_border
കോട്ടയം: പട്ടികജാതി ഓഫിസറെ ജാതിപ്പേര്​ വിളിച്ച്​ അപമാനിച്ച കെ.എസ്​.ഇ.ബി ഡെപ്യൂട്ടി ചീഫ്​ എൻജിനീയറെ സർവിസിൽനിന്ന്​ പുറത്താക്കണമെന്ന്​ എസ്​.സി​/എസ്​.ടി എംപ്ലോയീസ്​ വെൽഫെയർ അസോസിയേഷൻ (സേവ) ആവശ്യപ്പെട്ടു. ആഗസ്​റ്റ്​ 19ന്​ കോട്ടയം ഇലക്​ട്രിക്കൽ സർക്കിൾ ഓഫിസിലെ അസി.എൻജിനീയറെ (സിവിൽ) ഡെപ്യൂട്ടി ചീഫ്​ എൻജിനീയർ ആ​േക്ഷപിക്കുകയായിരുന്നെന്നാണ്​ പരാതി. ഇദ്ദേഹം ചങ്ങനാശ്ശേരി ഡിവൈ.എസ്​.പിക്ക്​ പരാതി നൽകുകയും ചിങ്ങവനം പൊലീസ്​ എഫ്​.ഐ.ആർ രജിസ്​റ്റർ ചെയ്യുകയുമുണ്ടായി. കെ.എസ്​.ഇ.ബി ചെയർമാനും ഡി.ജി.പിക്കും ദേശീയ എസ്​.സി കമീഷനും സംസ്​ഥാന പട്ടികവർഗ ഗോത്ര കമീഷനും സംഘടന പരാതി നൽകിയെങ്കിലും ഉദ്യോഗസ്ഥനെതിരെ നടപടിയെടുക്കാൻ കെ.എസ്​.ഇ.ബി തയാറായിട്ടില്ല. ശക്തമായ സമരവുമായി മുന്നോട്ടുപോകുമെന്ന്​ സംസ്ഥാന പ്രസിഡൻറ്​ ചെറുമൂട്​ മോഹനൻ, ജനറൽ സെക്രട്ടറി മുരളി തോന്നക്കൽ എന്നിവർ അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story