Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightമത സാഹോദര്യം...

മത സാഹോദര്യം തകർക്കുന്ന നടപടി - യൂഹാനോൻ മോർ മിലിത്തിയോസ് മെത്രാപ്പോലീത്ത

text_fields
bookmark_border
പത്തനംതിട്ട: സംസ്ഥാനത്തെ സാമൂഹിക ജീവിതവും മതസാഹോദര്യവും തല്ലിക്കെടുത്തുന്ന നടപടിയാണ് മലങ്കര ഓർത്തഡോക്സ് മെത്രാൻ കക്ഷി വിഭാഗം നടത്ത​ുന്നതെന്ന് യൂഹാനോൻ മോർ മിലിത്തിയോസ് മെത്രാപ്പോലീത്ത. നീതി നിഷേധിക്കുന്നതിലും പള്ളികൾ പിടിച്ചെടുക്കുന്നതിലും പ്രതിഷേധിച്ച് യാക്കോബായ സുറിയാനി സഭ തുമ്പമൺ ഭദ്രാസനത്തി​ൻെറ നേതൃത്വത്തിൽ ഓമല്ലൂർ കുരിശിങ്കൽ നടത്തിയ പ്രതിഷേധ സമരത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മഞ്ഞനിക്കര ദയറാ തലവൻ ഗീവർഗീസ് മോർ അത്തനാസ്യോസ്​ മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്​തു. മോർ മിലിത്തിയോസ് മെത്രാപ്പോലീത്ത അധ്യക്ഷത വഹിച്ചു. കൊല്ലം ഭദ്രാസനാധിപൻ മാത്യൂസ് മോർ തേവോദോസ്യോസ് മെത്രാപ്പോലീത്ത മുഖ്യ പ്രഭാഷണം നടത്തി. ഫാ. എബി സ്​റ്റീഫൻ, ഫാ. സാജൻ.ടി. ജോൺ, ഫാ. റോയി ജോർജ് കട്ടച്ചിറ, ഫാ. ഏലിയാസ് ജോർജ്, മാത്യൂസ് കോർ എപ്പിസ്കോപ്പ, ഫാ. വർഗീസ് മണലേൽ , ഫാ. സാംസൺ വർഗീസ്, ഫാ. കോശി .പി . ജോർജ്, അലക്സ് ജോർജ്, ഷാജി മാത്യു തുടങ്ങിയവർ പ്രസംഗിച്ചു. ഭദ്രാസനത്തിലെ സഭ മാനേജിങ്​ കമ്മിറ്റി അംഗങ്ങൾ, കൗൺസിൽ അംഗങ്ങൾ, യുവജന - വനിത സമാജം, 'സൺഡേ സ്കൂൾ, ഇടവക പള്ളി പ്രതിനിധികൾ എന്നിവർ മാത്രമാണ് സമരത്തിൽ വിവിധ സമയക്രമപ്രകാരം പങ്കെടുത്തത്. ptl__omallur yuhanon mor milithios ഓമല്ലൂർ കുരിശടിയിൽ യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭ നടത്തിയ പ്രതിഷേധ സമരത്തിൽ യൂഹാനോൻ മോർ മിലിത്തിയോസ് മെത്രാപ്പോലീത്ത സംസാരിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story