Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightമലയിടിച്ചിലും...

മലയിടിച്ചിലും മലവെള്ളപ്പാച്ചിലും പുളിക്കപ്പാറ ചപ്പാത്ത്​ തകര്‍ന്ന്​ എട്ട്​ കുടുംബങ്ങള്‍ ഒറ്റപ്പെട്ടു

text_fields
bookmark_border
വ്യാപക കൃഷിനാശം *വൻ മരങ്ങള്‍ കടപുഴകി മുണ്ടക്കയം: കൊക്കയാര്‍ വെമ്പാലയിലെ മലയിടിച്ചിലിലും മലവെള്ളപ്പാച്ചിലിലും പുളിക്കപ്പാറ ചപ്പാത്ത്​ തകര്‍ന്ന്​ മേഖലയില്‍ എട്ട്​ കുടുംബങ്ങള്‍ ഒറ്റപ്പെട്ടു. മലവെള്ളപ്പാച്ചിലില്‍ കരിങ്കല്‍ പാറകള്‍ ഒഴുകിയതിനെ തുടര്‍ന്ന്​ മേഖലയില്‍ വ്യാപക കൃഷിനാശമാണ് ഉണ്ടായിരിക്കുന്നത്. ലക്ഷങ്ങൾ വിലമതിക്കുന്ന മരങ്ങള്‍ മലവെള്ളപ്പാച്ചിലില്‍ കിലോമീറ്ററുകളോളം ഒഴുകി. ആഗസ്​റ്റ്​ 10ന് രാത്രി 11.30ഓടെ മുക്കുളം വെമ്പാല ടോപ്പില്‍ ട്രിപ്പിള്‍ റോക്ക് എന്നറിയപ്പെടുന്ന കൂറ്റന്‍ പാറയില്‍ ഒന്ന് തകര്‍ന്നുവീണിരുന്നു. അഞ്ചായി പിളര്‍ന്ന പാറ ഒരു കിലോമീറ്റര്‍ താഴേക്ക് ഉരുണ്ട് പാതിനിരപ്പില്‍ തങ്ങി നില്‍ക്കുകയായിരുന്നു. ഞായറാഴ്ച തോരാതെ പെയ്ത മഴയില്‍ പതിനഞ്ചടിക്ക്​ മേല്‍ ഉയരത്തില്‍ പുല്ലകയാറ്റിലൂടെ വെള്ളം ഒഴുകിയാണ് വ്യാപക നാശം വിതച്ചത്. പുല്ലകയാര്‍ കരകവിഞ്ഞുള്ള ഒഴുക്കില്‍ നൂറുകണക്കിന്​ പാറകളാണ് കിലോമീറ്ററുകളോളം നീങ്ങിയത്. ഇതോടെ ആറി​ൻെറ ഇരു വശങ്ങളിലെയും നിരവധി കൃഷിയിടങ്ങള്‍ നശിച്ചു. കൂടാതെ സ്വകാര്യ വ്യക്തികളുടെ കൈവശത്തില്‍ കൃഷി ചെയ്​ത്​ വന്നിരുന്ന നിരവധി തുരുത്തുകളും ഒഴുക്കില്‍ നഷ്​ടമായി. കോട്ടയം-ഇടുക്കി ജില്ലകളെ ബന്ധിപ്പിക്കുന്ന മുക്കുളം പുളിക്കപ്പാറ ഭാഗത്തുനിന്ന്​ കൂട്ടിക്കല്‍ പഞ്ചായത്തില്‍പെട്ട പ്രദേശത്തേക്ക്​ കടക്കുന്ന പുളിക്കപ്പാറ ചപ്പാത്ത്​ പൂര്‍ണമായി തകര്‍ന്നു. കൂറ്റന്‍ പാറകളും വന്‍ വൃക്ഷങ്ങളും തട്ടി വെള്ളപ്പാച്ചിലില്‍ ചപ്പാത്ത് തകര്‍ന്ന് ഒഴുകുകയായിരുന്നു. ഇതോടെ മറുകരയിലെ എട്ട്​ കുടുംബങ്ങള്‍ പുറം ലോകവുമായി ബന്ധമില്ലാതെ കഴിയുകയാണ്. പുളിക്കപ്പാറ ഭാഗത്ത് കടപ്പൂര് ബിനോയിയുടെ കൈവശത്തിലിരുന്ന തുരുത്ത് ഒഴുക്കില്‍ നഷ്​ടമായി. ഇവിടെ കൃഷിചെയ്​തിരുന്ന 20 തെങ്ങ്, കുരുമുളക്, പ്ലാവ്, കാപ്പി, മാവ് തുടങ്ങി കൃഷികള്‍ പൂര്‍ണമായി നശിച്ചു. കപ്പിലാംപറമ്പില്‍ പാപ്പച്ച​ൻെറ ഒമ്പത്​ തേക്ക്​ മരങ്ങള്‍ കടപുഴകി ഒഴുകി. കദളിക്കാട്ടില്‍ ദേവസ്യ, കദളിക്കാട്ടില്‍ ജോസഫ് എന്നിവരുടെ കൃഷിയിടവും മലവെള്ളപ്പാച്ചിലില്‍ ഒഴുകി. ഇവിടെയുണ്ടായിരുന്ന രണ്ടു തേക്കുമരങ്ങള്‍ ഒഴുകിപ്പോയി. വെട്ടിക്കല്‍ ജേക്കബ്​ സെബാസ്​റ്റ്യന്‍, കൈപ്പന്‍പ്ലാക്കല്‍ ടോജിമോന്‍, പുല്ലൂരത്തില്‍ തൊമ്മച്ചന്‍, മുത്തനാട്ട് പാപ്പച്ചന്‍ എന്നിവരടക്കം നിരവധിയാളുകള്‍ക്ക്​ കൃഷിനാശം സംഭവിച്ചിട്ടുണ്ട്. പുളിക്കപ്പാറ ഭാഗത്ത് താമസക്കാരായ ഇരുപതോളം കര്‍ഷകരുടെ കൃഷി ഭൂമി മറുകരയിലാണ് ചപ്പാത്ത് നഷ്​ടമായതോടെ കൃഷി പൂര്‍ണമായി നിലച്ചിരിക്കുകയാണ്. പതിനാറേക്കര്‍-ഇളങ്കാട് കമ്പിപ്പാലവും ഒഴുക്കില്‍ നഷ്​ടമായി. തുടര്‍ച്ചയായി പെയ്യുന്ന മഴയിൽ ആറ്റില്‍ വിവിധ ഭാഗങ്ങളില്‍ കൂടിക്കിടക്കുന്ന പാറ​ക്കെട്ടുകള്‍ താഴേക്ക്​ ഒഴുകുന്നത് ഭീതി സൃഷ്​ടിക്കുന്നുണ്ട്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story