Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightപി.ജെ. ജോസഫ്...

പി.ജെ. ജോസഫ് രാജിവെക്കണം -യൂത്ത്‌ ഫ്രണ്ട് എം

text_fields
bookmark_border
കോട്ടയം: ജനാധിപത്യമൂല്യങ്ങൾക്ക് എതിരുനിൽക്കുന്ന പി.ജെ. ജോസഫ് എം.എൽ.എക്ക് സ്ഥാനത്ത്​ തുടരാൻ യോഗ്യത ഇല്ലെന്നും എല്ലാ പദവികളും രാജിവെക്കണമെന്നും യൂത്ത്‌ ഫ്രണ്ട് -എം ആവശ്യപ്പെട്ടു. കേരള കോൺഗ്രസ്‌ -എം എന്ന പേരും രണ്ടില ചിഹ്നവും ജോസ് കെ. മാണി എം.പിയുടെ നേതൃത്വം അംഗീകരിക്കുന്ന വിഭാഗത്തിന് കേന്ദ്ര ഇലക്​ഷൻ കമീഷൻ അനുവദിച്ചിട്ടും ആ തീരുമാനത്തെ വെല്ലുവിളിച്ച്​ മുന്നോട്ടുപോകുന്ന പി.ജെ. ജോസഫ് കടുത്ത ജനാധിപത്യലംഘനമാണ് നടത്തുന്നതെന്ന് സംസ്ഥാന പ്രസിഡൻറ്​ സാജൻ തൊടുക പറഞ്ഞു. സംസ്ഥാന ഭാരവാഹികളായ വിജയ് മാരേട്ട്, സിറിയക് ചാഴികാടൻ, ജോജി കുറുത്തിയാടൻ, ഷാജി പുളിമൂടൻ, ഷെയിൻ ജോസഫ്, അഖിൽ ഉള്ളംപള്ളിയിൽ, ദീപക് മാമ്മൻ മത്തായി, ബിജു പാതിരാമല, ജോർഡിൻ കിഴക്കേതലക്കൽ, ജേക്കബ് മാമ്മൻ, ബിജു ഡിക്രൂസ്, ഷിബു ലൂക്കോസ്, ജയിംസ് പെരുമാംകുന്നേൽ, മനോജ്‌ മാറ്റമുണ്ട, രാജേഷ് പള്ളത്ത്‌, മനു മുത്തോലി എന്നിവർ സംസാരിച്ചു.
Show Full Article
TAGS:
Next Story