Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightമറുകണ്ടം ചാടിയവരെ...

മറുകണ്ടം ചാടിയവരെ തിരികെ കൊണ്ടുവരാൻ നീക്കം ശക്തമാക്കി ജോസ്​ കെ. മാണി വിഭാഗം

text_fields
bookmark_border
കോട്ടയം: കേന്ദ്ര തെരഞ്ഞെടുപ്പ്​ കമീഷ​ൻെറ തീരുമാനം അനുകൂലമായതോടെ മറുകണ്ടം ചാടിയവരെ തിരികെ കൊണ്ടുവരാൻ നീക്കം ശക്തമാക്കി കേരള കോൺഗ്രസ് ​-എം ജോസ്​ വിഭാഗം. ഇതിന്​ പാർട്ടിയുടെ സീനിയർ നേതാക്കളെ ചെയർമാൻ ജോസ്​ കെ. മാണി ചുമതലപ്പെടുത്തി. തദ്ദേശ തെരഞ്ഞെടുപ്പിനുമുമ്പ്​ മുന്നണിപ്രവേശനം ഉണ്ടാകുമെന്ന് ജോസ്​ കെ. മാണി വ്യക്തമാക്കിയ സാഹചര്യത്തിൽ പഞ്ചായത്ത് തലത്തിലും നീക്കങ്ങൾ സജീവമാക്കും. രണ്ടിലയിൽ മത്സരിച്ച്​ ജയിച്ചശേഷം ജോസഫിനൊപ്പം പോയ പഞ്ചായത്ത് അംഗങ്ങൾ അടക്കമുള്ളവരെ എങ്ങനെയും പുറത്തു ചാടിക്കാനാണ്​ ശ്രമം. പോയവർ തിരികെ വരണമെന്ന്​​ ജോസ്​ കെ. മാണി ആവശ്യപ്പെട്ടുകഴിഞ്ഞു. അല്ലെങ്കിൽ നിയമനടപടി നേരിടേണ്ടിവരുമെന്ന മുന്നറിയിപ്പുള്ളതിനാൽ പലരും മറിച്ചു ചിന്തിക്കാനും സാധ്യതയുണ്ട്. ജോസഫ്​ വിഭാഗത്തെ ദുർബലപ്പെടുത്താനുള്ള രാഷ്​ട്രീയ തന്ത്രവും ജോസ് വിഭാഗം പയറ്റുകയാണ്. അതിനിടെ, കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ ഉത്തരവിനെതിരെ ജോസഫ് വിഭാഗം ഡൽഹി ഹൈകോടതിയിൽ തടസ്സവാദം ഉന്നയിക്കാൻ തീരുമാനിച്ചതിനാൽ ജോസ്​ കെ. മാണിയും ബുധനാഴ്​ച ഡൽഹിക്ക്​ പോയി. തെരഞ്ഞെടുപ്പ്​ കമീഷ​ൻെറ ഉത്തരവ്​ തിരിച്ചടിയായതോടെ ജോസ് കെ. മാണിയെ അനുനയിപ്പിക്കാനുള്ള നീക്കങ്ങളും അണിയറയിൽ സജീവമായി. പ്രതിപക്ഷ നേതാവ്​ രമേശ്​ ചെന്നിത്തലക്ക്​ പിന്നാലെ നിലപാട്​ മയപ്പെടുത്തി കെ.പി.സി.സി പ്രസിഡൻറ്​ മുല്ലപ്പള്ളിയും രംഗത്ത്​ വന്നു. യു.ഡി.എഫ്​ ഘടകകക്ഷി നേതാക്കളും അനുനയ പാതയിലാണ്​. ബുധനാഴ്​ച ഡൽഹിക്ക്​ പോയ ജോസ്​ കെ. മാണി മടങ്ങിയെത്തിയശേഷം നേരിട്ട്​ ചർച്ച നടത്താനാണ്​ യു.ഡി.എഫ്​ തീരുമാനം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story