Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightയൂത്ത്​കോൺഗ്രസ്​...

യൂത്ത്​കോൺഗ്രസ്​ മാർച്ചിൽ സംഘ​ർഷം; നേതാക്കളും എസ്​.ഐയുമടക്കം ഒമ്പതുപേർക്ക്​ പരിക്ക്​

text_fields
bookmark_border
കണ്ടാലറിയാവുന്ന 70 പേർക്കെതിരെ കേസ്​ കട്ടപ്പന: യൂത്ത് കോൺഗ്രസ്‌ നേതൃത്വത്തിൽ കട്ടപ്പന ഡിവൈ.എസ്.പി ഓഫിസിലേക്ക് നടന്ന മാർച്ചിൽ സംഘർഷം. ലാത്തിയടിയേറ്റ്​ അഞ്ച് യൂത്ത് കോൺഗ്രസ്‌ പ്രവർത്തകർക്കും വണ്ടന്മേട് സി.ഐ അടക്കം നാല് പൊലീസ് ഉദ്യോഗസ്ഥർക്കും ഒരു മാധ്യമ പ്രവർത്തകനും പരിക്കേറ്റു. പ്രകോപിതരായ പ്രവർത്തകർ പൊലീസ് ജീപ്പി​ൻെറ ചില്ല് അടിച്ചുതകർത്തു. കെ.എസ്.യു സംസ്ഥാന സെക്രട്ടറി ജോബി ചെമ്മല, യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡൻറ്​ ജോബിൻ അയ്മനം, യൂത്ത് കോൺഗ്രസ് മുൻ പാർലമൻെറ്​ മണ്ഡലം പ്രസിഡൻറ്​ ബിജോ മാണി, കെ.കെ. രതീഷ്, ഗുണശേഖരൻ തുടങ്ങിയവർക്കാണ് പരിക്കേറ്റത്. സംഘട്ടനത്തിൽ വണ്ടന്മേട് സി.ഐ നവാസ്, കട്ടപ്പന എസ്.ഐ സന്തോഷ് സജീവ്, തങ്കമണി എ.എസ്.ഐ ജേക്കബ്, കട്ടപ്പനയിലെ സിവിൽ പൊലീസ് ഓഫിസർ പ്രശാന്ത് എന്നിവർക്കാണ്​ പരിക്ക്​. ലോക്കൽ ചാനൽ റിപ്പോർട്ടർ അഖിൽ ഫിലിപ്പി​ൻെറ കാൽവിരലുകൾക്ക്​ സംഘർഷത്തിനിടെ പരിക്കേറ്റു.​ കണ്ടാലറിയാവുന്ന 70 പേർക്കെതിരെ കേസെടുത്തതായി പൊലീസ് അറിയിച്ചു. സെക്രട്ടേറിയറ്റിലെ തീപിടിത്തത്തില്‍ ദുരൂഹത ആരോപിച്ച് ഡിവൈ.എസ്.പി ഓഫിസിലേക്ക് നടത്തിയ മാർച്ചാണ്​ സംഘർഷത്തിൽ കലാശിച്ചത്. കോൺഗ്രസ്‌ പാർട്ടി ഓഫിസ് പരിസരത്തുനിന്ന് ആരംഭിച്ച മാർച്ച്‌ ടാക്സി സ്​റ്റാൻഡിന്​ മുന്നിൽ പൊലീസ് തടഞ്ഞു. തുടർന്ന് ഡി.സി.സി പ്രസിഡൻറ്​ ഇബ്രാഹീംകുട്ടി കല്ലാർ ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ്‌ ജില്ല പ്രസിഡൻറ്​ മുകേഷ് മോഹനൻ അധ്യക്ഷത വഹിച്ചു. ജോയി വെട്ടിക്കുഴി, കെ.എസ്. അരുൺ, എ.പി. ഉസ്മാൻ, എം.എൻ. ഗോപി, ജോണി ചീരാംകുന്നേൽ, മനോജ്‌ മുരളി തുടങ്ങിയവർ സംസാരിച്ചു. ഇതിനുപിന്നാലെ പ്രവർത്തകർ ബാരിക്കേഡ്​ തള്ളിമാറ്റി ഓഫിസിലേക്ക് കടക്കാൻ ശ്രമിച്ചത്‌ പൊലീസ് തടയുന്നതിനിടെ കല്ലേറും മുട്ടയേറും ഉണ്ടായതാണ്​ സംഘർഷത്തിലേക്ക് നീങ്ങിയത്. ചിത്രം: കട്ടപ്പനയിൽ യൂത്ത് കോൺഗ്രസ്‌ മാർച്ചിലുണ്ടായ സംഘർഷം
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story