Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightസംരക്ഷണ ഭിത്തി ഒരുവർഷം...

സംരക്ഷണ ഭിത്തി ഒരുവർഷം തികയും മു​മ്പ്​ അപകടാവസ്ഥയിൽ

text_fields
bookmark_border
വടശ്ശേരിക്കര: മാമ്പാറ-മണിയാർ റോഡിൽ കക്കാട്ടാറി​ൻെറ തീരത്തു നിർമിച്ച സംരക്ഷണഭിത്തി ഒരുവർഷം തികയും മു​​മ്പ്​ അടിത്തട്ട് തകർന്ന് അപകടാവസ്ഥയിൽ. വെള്ളപ്പൊക്കത്തിലാണ്​ അടിത്തട്ട് തകർന്നത്. 2018ലെ വെള്ളപ്പൊക്കത്തിൽ മണിയാർ ഡാമി​ൻെറ തൊട്ടുതാഴെ വൻതോതിൽ കരയിടിഞ്ഞിരുന്നു. കാർബൊറാണ്ടം ജലവൈദ്യുതി പദ്ധതിയുടെ എതിർവശത്തുള്ള മാമ്പാറ റോഡ് 100 മീറ്ററോളം നീളത്തിൽ പ്രളയജലം കയറിയും മലയിടിഞ്ഞും കുത്തിയൊലിച്ച്​ പോയിരുന്നു. ഇവിടം പിന്നീട് അരക്കോടിയോളം ചെലവാക്കി റോക് ഫെൻസിങ് സാങ്കേതികവിദ്യ ഉപയോഗിച്ച് സംരക്ഷണഭിത്തി കെട്ടി സഞ്ചാരയോഗ്യമാക്കുകയായിരുന്നു. ഈ കൽക്കെട്ടി​ൻെറ അടിവശമാണ് കുത്തിയൊലിച്ചു പോയിരിക്കുന്നത്. കമ്പിവലക്കുള്ളിൽ കരിങ്കല്ല് നിറച്ചു പുറമെ ബലമേറിയതെന്ന് തോന്നുംവിധം കെട്ടിയെങ്കിലും അസ്​തിവാരം ഒരുക്കാതെ ഉപേക്ഷിച്ചതാണ് സംരക്ഷണഭിത്തി തകരാൻ കാരണമെന്ന് നാട്ടുകാർ പറയുന്നു. പൊതുമരാമത്ത്​ വകുപ്പിലെ ഉദ്യോഗസ്ഥരുടെ നിയന്ത്രണത്തിലാണ് നിർമാണം നടന്നതെങ്കിലും വെള്ളപ്പൊക്കക്കാലത്ത്​ മണിയാർ ഡാമി​ൻെറ ഷട്ടറുകൾ തുറന്നാൽ വെള്ളം വലിയ ശക്തിയിൽവന്ന് തട്ടുന്ന സ്ഥലമെന്ന്​ പരിഗണിക്കുന്നതിൽ പരാജയപ്പെട്ടതാണ് ലക്ഷങ്ങൾ വെള്ളത്തിലാകാൻ കാരണം. ptl__Maniyaar_mambara wall മണിയാർ-മാമ്പാറ റോഡിൽ അസ്​തിവാരം ഇല്ലാതെ നിർമിച്ച സംരക്ഷണഭിത്തി
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story