Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightമഴ: മധ്യകേരളം...

മഴ: മധ്യകേരളം വെള്ളപ്പൊക്ക ഭീതിയിൽ

text_fields
bookmark_border
കോട്ടയം: കിഴക്കൻ വെള്ളം ഇരച്ചെത്തിയതോടെ മധ്യകേരളത്തിലെ പലജില്ലയും വെള്ളത്തിലായി. കോട്ടയത്തും പത്തനംതിട്ട, ആലപ്പുഴ, എറണാകുളം ജില്ലകളോട്​​ ചേർന്നുകിടക്കുന്ന പടിഞ്ഞാറൻ മേഖലയിലും അപ്പർ കുട്ടനാട്ടിലുമാണ്​ മഴക്കെടുതി കനത്ത നാശം വിതച്ചത്​. പടിഞ്ഞാറൻ മേഖല പൂർണമായും വെള്ളത്തിലാണ്​. പലയിടത്തും വ്യാപക കൃഷിനാശവും നേരിട്ടു. ജലനിരപ്പ്​ ഉയരുന്ന സാഹചര്യത്തിൽ കൃഷി സംരക്ഷിക്കാനുള്ള നെ​ട്ടോട്ടത്തിലാണ്​ കർഷകർ. കഴിഞ്ഞ രണ്ടുവർഷത്തെ വിരിപ്പുകൃഷി പൂർണമായും നഷ്​ടപ്പെട്ട കർഷകർ അതിജീവനത്തി​ൻെറ പാതയിലായിരുന്നു. അതിനിടെ ഉണ്ടായ​ കനത്ത മഴ കർഷകരുടെ എല്ലാ പ്രതീക്ഷകളും തകർത്തു. മട വീണ്​ ഏക്കറുകണക്കിന്​ കൃഷി നശിച്ചു​. കുത്തൊഴുക്കിൽ ബണ്ടുകൾ തകർന്നതും ഇതിന്​ കാരണമായി. പ്രധാന റോഡുകളിൽ വെള്ളക്കെട്ട്​ ശക്തമായതോടെ കോട്ടയത്തുനിന്നും ഇടുക്കി-ആലപ്പുഴ-പത്തനംതിട്ട ജില്ലകളിലേക്കുള്ള പൊതുഗതാഗതം ഭാഗികമായി​. മഴ തുടരുന്നതിനാൽ മലയോര മേഖലയി​ലെ യാത്രകൾക്ക്​ ജില്ല ഭരണകൂടം വീണ്ടും നിയന്ത്രണം ഏർപ്പെടുത്തി. പമ്പ ഡാം തുറന്നതും കിഴക്കൻ മേഖലകളിൽ മഴയും ഉരുൾപൊട്ടലും മണ്ണിടിച്ചിലും തുടരുന്നതും ആശങ്ക സൃഷ്​ടിക്കുകയാണ്​. പമ്പ ഡാം തുറന്നത്​ അപ്പർകുട്ടനാടിനെ വീണ്ടും ദുരിതത്തിലാക്കും. കോട്ടയം-ഇടുക്കി ജില്ലകളോട്​ ചേർന്ന മലയോര പ്രദേശങ്ങളിലെല്ലാം ഉരുൾപൊട്ടൽ തുടരുന്നതിനാൽ മണിമല-മീനച്ചിലാറുകളിൽ ജലനിരപ്പ്​ ഇനിയും ഉയരുമെന്ന മുന്നറിയിപ്പ്​ കണക്കിലെടുത്ത്​ ആയിരക്കണക്കിന്​ കുടുംബങ്ങളെ ഞായറാഴ്​ചയും അധികൃതർ മാറ്റിപ്പാർപ്പിച്ചു. മലയോര മേഖലയെല്ലാം ഇപ്പോഴും ഉരുൾപൊട്ടൽ ഭീഷണിയിലാണ്​. അയ്യായിരത്തോളം പേർ വിവിധ ദുരിതാശ്വാസ ക്യാമ്പുകളിലുണ്ട്​. കോട്ടയം-വൈക്കം-ചങ്ങനാശ്ശേരി താലൂക്കുകളിൽ ഉൾപ്പെടുന്ന അപ്പർ കുട്ടനാടി​ൻെറ വിവിധ പ്രദേശങ്ങളിൽ മാത്രം ആയിരത്തിലധികം ഹെക്​ടർ നെൽകൃഷിയാണ്​ മടവീണ്​ നശിച്ചത്​. കോട്ടയം-കുമരകം-ചേർത്തല, ചങ്ങനാശ്ശേരി-ആലപ്പുഴ അടക്കം പ്രധാന റോഡുകളിലെല്ലാം ഗതാഗതം നിർത്തിവെച്ചു. കെ.എസ്​.ഇ.ബിയുടെ കീഴിലെ അണക്കെട്ടുകളിലെ ജലസംഭരണത്തെ സംബന്ധിച്ച് ആശങ്ക വേണ്ടെന്നും അധികൃതർ അറിയിച്ചു. സി.എ.എം
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story