Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightമാനേജ്​മെൻറ്​ തലത്തിലെ...

മാനേജ്​മെൻറ്​ തലത്തിലെ വീഴ്​ചകൾ ഉയർത്തി തൊഴിലാളികൾ

text_fields
bookmark_border
മാനേജ്​മൻെറ്​ തലത്തിലെ വീഴ്​ചകൾ ഉയർത്തി തൊഴിലാളികൾ കോട്ടയം: കേന്ദ്ര പൊതുമേഖല സ്​ഥാപനമായ കോട്ടയം വെള്ളൂർ ഹിന്ദുസ്ഥാൻ ന്യൂസ്‌പ്രിൻറ്​ ലിമിറ്റഡ്(എച്ച്​.എൻ.എൽ)​ സ്വന്തമാക്കാൻ സ്വകാര്യകമ്പനികളും രംഗത്തെത്തിയിരിക്കെ, മാനേജ്​മൻെറ്​ തലത്തിലെ വീഴ്​ചകൾ ഉയർത്തി തൊഴിലാളികൾ. 2016ൽ കമ്പനി എം.ഡിയായി ചുമതലയേറ്റ ഗോപാലറാവു ഗൂഢലക്ഷ്യത്തോടെ നടപ്പാക്കിയ പദ്ധതികളാണ്​ കമ്പനിയുടെ തകർച്ചക്ക്​ ഇടയാക്കിയതെന്ന്​ ഇവർ ആരോപിച്ചു. കമ്പനി കൈമാറാനുള്ള ഗൂഢലക്ഷ്യം ഇതിനുണ്ടെന്ന ആരോപണവും ശക്​തമാണ്​. 2016 ഡിസംബറിൽ ഗോപാലറാവു ചാർജെടുക്കുമ്പോൾ 30 കോടിയുടെ അസംസ്കൃത വസ്തുക്കളും​ 25 കോടി മൂല്യമുള്ള ഉൽപന്നങ്ങളും ഉപഭോക്​താക്കളിൽനിന്ന് കുടിശ്ശികയായ 25 കോടി രൂപയും ഉൾപ്പെടെ 80 കോടിയുടെ പ്രവർത്തന മൂലധനമുണ്ടായിരുന്ന സ്​ഥാപനത്തെയാണ് മൂന്നു വ‍ർഷത്തെ ഭരണപരിഷ്​കാരംകൊണ്ട്​ തകർത്തതെന്നും ​െതാഴിലാളി സംഘടനകൾ കുറ്റപ്പെടുത്തി. അഴിമതി ലോബിയു​െട രഹസ്യദൗത്യം നടപ്പാക്കാനാണ്​ ഗോപാലറാവു ശ്രമിച്ചത്​. ഇതാണ്​ കമ്പനിയെ, നാഷനൽ കമ്പനി ​േലാ ​ൈട്രബ്യൂണലിൽ എത്തിച്ചത്​. ഗോപാലറാവു എത്തുമ്പോൾ 120 കോടിയായിരുന്നു കമ്പനിയുടെ ബാധ്യത. അത് 500 കോടിയിലേക്ക് ഉയർത്തിയത്​ എം.ഡിയുടെ നടപടികളാണ്​. എം.ഡി ആയി ചുമതലയേറ്റ ദിവസം തന്നെ ജീവനക്കാരുടെ പി.എഫ് അടവ് നിർത്തി. 2015-16 ലെ ഓഡിറ്റിങ് ബാലൻസ് ഷീറ്റ് തിരുത്തി​ നഷ്​ടം രേഖപ്പെടുത്തി. ഇതോടെ ബാങ്കുകളിൽനിന്ന് കിട്ടിക്കൊണ്ടിരുന്ന 110 കോടിയുടെ ക്രെഡിറ്റ് സൗകര്യം നിലച്ചു. വ്യാജ സപ്ലയർമാർ കൂടിയ വിലയ്​ക്ക്​ തരംതാണ അസംസ്കൃത വസ്തുക്കൾ നൽകിത്തുടങ്ങിയതായും ഇവർ കുറ്റ​െപ്പടുത്തുന്നു. വനം വകുപ്പിൽനിന്ന് കുറഞ്ഞ വിലയ്​ക്ക്​ കിട്ടിയിരുന്ന ഗുണനിലവാരമുള്ള തടിയിനങ്ങൾ നിർത്തലാക്കുകയും,​ ആന്ധ്രയിലെ വ്യാജ കോൺട്രാക്ടർമാർക്ക് കോടികൾ അഡ്വാൻസ് കൊടുത്ത് ഉപയോഗശൂന്യമായ ചുള്ളിക്കമ്പുകൾ എത്തിക്കുകയും ചെയ്തു. 2015-16 സാമ്പത്തിക വർഷം ഏഴു കോടിയോളം രൂപ ലാഭമുണ്ടാക്കിയ പവർ പർച്ചേസ് സ്‌കീം കെ.എസ്.ഇ.ബിയിൽ കുടിശ്ശികയുണ്ടാക്കി നിർത്തലാക്കിയെന്നതടക്കം എം.ഡി നടപ്പാക്കിയ ഏട്ടു തീരുമാനങ്ങളാണ്​ കമ്പനിയെ തകർത്തത്​. ഇതാണ്​ പത്രക്കടലാസ് നിർമാണ രംഗത്ത് രാജ്യത്തി​ൻെറ അഭിമാനമായിരുന്ന എച്ച്.എൻ.എല്ലി​ൻെറ തകർച്ചക്ക ്​കാരണമെന്നും സംഘടനകൾ കു​റ്റപ്പെടുത്തി. കഴിഞ്ഞ 22 മാസമായി ശമ്പളമോ സാമ്പത്തിക സഹായമോ ഇല്ലാതെ എച്ച്​.എൻ.എല്ലിലെ തൊഴിലാളികൾ ദുരിതത്തിലാണ്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story