Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 July 2020 11:59 PM GMT Updated On
date_range 15 July 2020 11:59 PM GMTചൈൽഡ് ഫ്രണ്ട്ലി പൊലീസ് സ്റ്റേഷനുകൾ ഉദ്ഘാടനം ചെയ്തു
text_fieldsbookmark_border
പൊൻകുന്നം: സംസ്ഥാനത്തൊട്ടാകെ പ്രവർത്തന സജ്ജമായിട്ടുള്ള ചൈൽഡ് ഫ്രണ്ട്ലി സ്റ്റേഷനുകളുടെ ജില്ലതല ഉദ്ഘാടനം പൊൻകുന്നം പൊലീസ് സ്റ്റേഷനിൽ നടന്നു. കോവിഡ് പശ്ചാത്തലത്തിൽ വിഡിയോ കോൺഫറൻസിലൂടെ സംസ്ഥാനതല ഉദ്ഘാടനം സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ നിർവഹിച്ചു. കുട്ടികൾക്കിടയിൽ നല്ല പൊലീസ് ആയാലേ സമൂഹത്തിലും നല്ല പൊലീസുകാരാകാൻ കഴിയുകയുള്ളൂവെന്ന് അദ്ദേഹം പറഞ്ഞു. വിഡിയോ കോൺഫറൻസിൽ ലോ ആൻഡ് ഓർഡർ എ.ഡി.ജി.പി ഷെയ്ഖ് ദർവേഷ് സാഹിബ് അധ്യക്ഷത വഹിച്ചു. ഹെഡ്ക്വാർട്ടേഴ്സ് ഐ.ജി പി. വിജയൻ, സോഷ്യൽ പൊലീസ് ഓഫിസർ വിനായക് ചക്രവർത്തി, എ.ഡി.ജി.പി മനോജ് എബ്രഹാം, സിനിമ താരം പേളി മാണി തുടങ്ങിയവർ പങ്കെടുത്തു. KTL child frendily ശിശുസൗഹൃദ പൊലീസ് സ്റ്റേഷനുകളുടെ സംസ്ഥാനതല ഉദ്ഘാടന ഭാഗമായി നടത്തിയ വിഡിയോ കോൺഫറൻസ് പൊൻകുന്നം സ്റ്റേഷനിൽ ജില്ല പൊലീസ് മേധാവി ജി. ജയദേവും പൊലീസ് ഉദ്യോഗസ്ഥരും കാണുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story