Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Aug 2022 7:14 PM GMT Updated On
date_range 12 Aug 2022 7:14 PM GMTമുല്ലപ്പെരിയാർ: നാല് ഷട്ടർ കൂടി അടച്ചു
text_fieldsbookmark_border
തൊടുപുഴ: നീരൊഴുക്ക് കുറഞ്ഞതോടെ ജലനിരപ്പ് താഴ്ന്നതിനെത്തുടർന്ന് മുല്ലപ്പെരിയാർ അണക്കെട്ടിന്‍റെ നാല് ഷട്ടർ കൂടി വെള്ളിയാഴ്ച അടച്ചു. ഇടുക്കി അണക്കെട്ടിന്‍റെ ഭാഗമായ ചെറുതോണി ഡാമിന്‍റെ ഒരു ഷട്ടർ തുറന്ന നിലയിലാണ്. ഇടുക്കി ജില്ലയിൽ വെള്ളിയാഴ്ചയും പൊതുവെ തെളിഞ്ഞ കാലാവസ്ഥയായിരുന്നു. മുല്ലപ്പെരിയാറിൽ തുറന്ന 13 ഷട്ടറിൽ മൂന്നെണ്ണം ബുധനാഴ്ചയും നാലെണ്ണം വ്യാഴാഴ്ചയും അടച്ചിരുന്നു. ശേഷിച്ച ആറെണ്ണത്തിൽ നാലെണ്ണമാണ് വെള്ളിയാഴ്ച അടച്ചത്. നിലവിൽ തുറന്നുവെച്ചിട്ടുള്ള രണ്ട് ഷട്ടർ വഴി സെക്കന്‍ഡിൽ 322 ഘനയടി വെള്ളമാണ് പുറത്തേക്ക് ഒഴുക്കുന്നത്. 138.15 അടിയാണ് ഡാമിലെ ജലനിരപ്പ്. സെക്കൻഡിൽ ശരാശരി 2826 ഘനയടി വെള്ളം ഒഴുകിയെത്തുന്നുണ്ട്. ഇടുക്കിയിൽ 110 സെ.മീ തുറന്നുവെച്ചിട്ടുള്ള ഷട്ടർ വഴി സെക്കന്‍ഡിൽ 75 ഘനയടി വെള്ളമാണ് പുറത്തേക്ക് ഒഴുക്കുന്നത്. 2387.02 അടിയാണ് ഡാമിലെ ജലനിരപ്പ്. ഇത് സംഭരണശേഷിയുടെ 81.70 ശതമാനമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story