ശാസ്താംകോട്ട പൊലീസ് സ്റ്റേഷനിൽ ഇനി പുസ്തക വായനയും
text_fieldsശാസ്താംകോട്ട സ്റ്റേഷനിലെ പുസ്തക അലമാരയിലേക്ക് പുസ്തകം ജില്ല പഞ്ചായത്ത് പ്രസിഡന്റ്
പി.കെ. ഗോപൻ ഡിവൈ.എസ്.പി എസ്. ഷെരീഫിന് കൈമാറുന്നു
ശാസ്താംകോട്ട: പൊലീസ് സ്റ്റേഷനിലെ പുസ്തക അലമാരയിലേക്ക് ജെ.സി.ഐ പുസ്തകങ്ങൾ കൈമാറി. ജെ.സി.ഐ അംഗം ആർ. കൃഷ്ണകുമാർ 50 പുസ്തകങ്ങൾ സംഭാവന ചെയ്തു. ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഗോപൻ ഉദ്ഘാടനം ചെയ്തു. ശാസ്താംകോട്ട സ്റ്റേഷനിൽ ആദ്യമായാണ് സന്ദർശകർക്കുൾപ്പെടെ പുസ്തകവായനക്ക് അവസരം ഒരുങ്ങുന്നത്. എസ്. ദിലീപ് കുമാർ അധ്യക്ഷതവഹിച്ചു. ഡിവൈ.എസ്.പി എസ്. ഷെരീഫ് മുഖ്യ പ്രഭാഷണം നടത്തി. എസ്.ഐ ഷാനവാസ്, രാജ്കുമാർ, എ.എസ്.ഐ ഷാജഹാൻ, ജനമൈത്രി ബീറ്റ് പൊലീസ് ഓഫിസർ ഷോബിൻ വിൻസെന്റ്, അജിത്കുമാർ, എ. ഷാനവാസ് എന്നിവർ സംസാരിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

