പൊലീസ് ഉദ്യോഗസ്ഥരെ മർദിച്ച സംഭവത്തിൽ പട്ടാളക്കാരനും പിതാവും അറസ്റ്റിൽ
text_fieldsകൊട്ടിയം: പരാതി അന്വേഷിക്കാനെത്തിയ പൊലീസ് ഉദ്യോഗസ്ഥരെ മർദിച്ച സംഭവത്തിൽ പട്ടാളക്കാരനെയും പിതാവിനെയും കൊട്ടിയം പൊലീസ് അറസ്റ്റ് ചെയ്തു. കരയോഗമന്ദിരത്തിൽ ആക്രമണം നടത്തിയതിനും കരയോഗം ഭാരവാഹിയുടെ വീട്ടിലെത്തി വീട്ടുകാരെ ഭീഷണിപ്പെടുത്തിയതിനും ഇവരുടെ പേരിൽ കേെസടുത്തിട്ടുണ്ട്.
ഡീസന്റുമുക്ക് ചെന്താപ്പൂര് ഉഷസിൽ കിരൺകുമാർ (33), പിതാവ് തുളസീധരൻപിള്ള (65) എന്നിവരെയാണ് പൊലീസ് റിമാന്‍ഡ് ചെയ്തത്. തുളസീധരൻപിള്ളയുടെ പരാതിയിൽ കരയോഗം ഭാരവാഹികൾക്കെതിരെയും കൊട്ടിയം പൊലീസ് കേെസടുത്തു.
ചാത്തന്നൂർ എ.സി.പിയുടെ നേതൃത്വത്തിലാണ് അന്വേഷണം. ഞായറാഴ്ച രാത്രി എട്ടരയോടെ കരയോഗം ഭാരവാഹിയുടെ വീട്ടിലെത്തി കിരൺകുമാർ ഭീഷണിപ്പെടുത്തിയെന്ന പരാതി അന്വേഷിക്കാൻ തുളസീധരൻപിള്ളയുടെ വീട്ടിലെത്തിയ കൊട്ടിയം എസ്.എച്ച്.ഒെയയും എസ്.ഐെയയും മർദിച്ചതിന്റെ പേരിലാണ് ഇവരെ പൊലീസ് അറസ്റ്റ് ചെയ്തത്.
ഇരുവരുടെയും പേരിൽ കൊട്ടിയം പൊലീസ് സ്റ്റേഷനിൽ ഓരോ കേസുകൾ നിലവിലുണ്ട്. പട്ടാളക്കാരനെയും പിതാവിനെയും പൊലീസ് ആക്രമിച്ച ശേഷം കള്ളക്കേസ് എടുക്കുകയായിരുന്നുവെന്നാരോപിച്ച് ബി.ജെ.പി ചൊവ്വാഴ്ച കൊട്ടിയം പൊലീസ് സ്റ്റേഷനിലേക്ക് മാർച്ചിന് ആഹ്വാനം ചെയ്തിട്ടുണ്ട്.