ഓടയിലെ മണ്ണ് നീക്കിയില്ല; റോഡിൽ വെള്ളക്കെട്ട് രൂക്ഷം
text_fieldsഅഞ്ചാലുംമൂട് ജങ്ഷനു സമീപം റോഡിലെ വെള്ളക്കെട്ട്
അഞ്ചാലുംമൂട്: മഴ ശക്തമായതോടെ അഞ്ചാലുംമൂട് ജങ്ഷനുസമീപമുള്ള ഓടക്ക് മുകളിലൂടെ വെള്ളം ഒഴുകുന്നത് യാത്രക്കാർക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു. സമീപത്തെ കടകളുടെ മുന്നിലും റോഡിലും വെള്ളം കെട്ടിക്കിടക്കുകയാണ്. ഓടയിലെ മണ്ണ് നീക്കം ചെയ്യാത്തതിനാലാണ് വെള്ളം ഓടക്ക് മുകളിലൂടെ ഒഴുകുന്നത്. തിരക്ക് കൂടുതലുള്ള സ്ഥലമായതിനാൽ വാഹനങ്ങൾ കടന്നുപോകുമ്പോൾ കാൽനടയാത്രക്കാർ മലിനജലത്തിലൂടെ വേണം സഞ്ചരിക്കാൻ. സമീപത്തെ വ്യാപാരികൾക്കും ഇത് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നു. കോർപറേഷൻ അധികൃതർ എത്രയുംവേഗം ഓട ശുചീകരിക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.