Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightകോവിഡ് 693, രോഗമുക്തി...

കോവിഡ് 693, രോഗമുക്തി 577

text_fields
bookmark_border
കൊല്ലം: ജില്ലയില്‍ ബുധനാഴ്ച 693 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 577 പേര്‍ രോഗമുക്തരായി. സമ്പര്‍ക്കംമൂലം 686 പേര്‍, വിദേശത്ത് നിന്നെത്തിയ ഒരാള്‍, ഇതര സംസ്ഥാനത്ത് നിന്നെത്തിയ രണ്ടുപേര്‍, ഉറവിടം വ്യക്തമല്ലാത്ത രണ്ടുപേര്‍, രണ്ട് ആരോഗ്യപ്രവര്‍ത്തകര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. പെരുമ്പുഴ ഏജൻറ്മുക്ക് സ്വദേശിനി രമണി (62), ഇരവിപുരം സ്വദേശിനി ചന്ദ്രികയമ്മ (69) എന്നിവരുടെ മരണം കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. കൊല്ലം കോര്‍പറേഷനില്‍ 46 പേര്‍ക്കാണ് രോഗബാധ. ഉളിയക്കോവില്‍ -10, കാവനാട് -അഞ്ച്, കിളികൊല്ലൂര്‍, വടക്കുംഭാഗം എന്നിവിടങ്ങളില്‍ നാലുവീതവുമാണ് രോഗബാധിതര്‍. നഗരസഭകളില്‍ പരവൂര്‍ -16, കരുനാഗപ്പള്ളി -എട്ട്, കൊട്ടാരക്കര -ഏഴ്, പുനലൂര്‍ -അഞ്ച് എന്നിങ്ങനെയാണ് രോഗബാധ. ഗ്രാമപഞ്ചായത്ത് പ്രദേശങ്ങളില്‍ പത്തനാപുരം -196, മയ്യനാട് -40, ചാത്തന്നൂര്‍ -30, ആദിച്ചനല്ലൂര്‍ -25, ഇട്ടിവ -21, വെട്ടിക്കവല -19, ഇളമ്പള്ളൂര്‍ -14, ചിതറ, തേവലക്കര, പന്മന, മൈലം എന്നിവിടങ്ങളില്‍ 13 വീതം, ഓച്ചിറ, കുളക്കട, പെരിനാട്, മൈനാഗപ്പള്ളി ഭാഗങ്ങളില്‍ 12 വീതം, ചിറക്കര -ഒമ്പത്, ഇടമുളയ്ക്കല്‍, ഇളമാട്, തെക്കുംഭാഗം പ്രദേശങ്ങളില്‍ എട്ടുവീതം, കൊറ്റങ്കര, ചവറ എന്നിവിടങ്ങളില്‍ ഏഴുവീതം, ഉമ്മന്നൂര്‍, തലവൂര്‍, നീണ്ടകര, വെളിനല്ലൂര്‍ ഭാഗങ്ങളില്‍ ആറുവീതം, കരവാളൂര്‍, നെടുവത്തൂര്‍, പവിത്രേശ്വരം, ശാസ്താംകോട്ട എന്നിവിടങ്ങളില്‍ അഞ്ചുവീതം, കിഴക്കേകല്ലട, കരീപ്ര, തൃക്കോവില്‍വട്ടം, നെടുമ്പന, പിറവന്തൂര്‍, വിളക്കുടി, വെളിയം, ശൂരനാട് പ്രദേശങ്ങളില്‍ നാലുവീതം, തൃക്കരുവ, തെന്മല, പനയം, പൂയപ്പള്ളി, പോരുവഴി പ്രദേശങ്ങളില്‍ മൂന്ന് വീതവുമാണ് രോഗബാധിതരുടെ എണ്ണം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story