Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightകശുവണ്ടി വികസന...

കശുവണ്ടി വികസന കോർപറേഷന് ഗ്രാറ്റ്വിറ്റി നൽകാൻ 20 കോടി കൂടി നൽകും

text_fields
bookmark_border
കൊല്ലം: കശുവണ്ടി വികസന കോർപറേഷനിൽനിന്ന് വിരമിച്ച തൊഴിലാളികൾക്ക് ഗ്രാറ്റ്വിറ്റി നൽകുന്നതിനായി 20 കോടി കോടി രൂപ കൂടി അനുവദിക്കുമെന്ന്​ മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ അറിയിച്ചു. 2013ൽ ഗ്രാറ്റ്വിറ്റി തുക അനുവദിച്ചിരു​െന്നങ്കിലും ലഭിക്കാതിരുന്ന 360 പേർക്കും 2014 ൽ വിരമിച്ച 1068 പേർക്കും ഇതിലൂടെ ഗ്രാറ്റ്വിറ്റി ലഭിക്കും. എൽ.ഡി.എഫ്​ സർക്കാർ അധികാരത്തിൽ വന്നശേഷം മുൻസർക്കാറിൻെറ കാലത്തുണ്ടായിരുന്ന 2011-12 ലെ ഗ്രാറ്റ്വിറ്റി കുടിശ്ശിക നൽകുന്നതിനായി 16.5 കോടി രൂപയും 13 ലെ കുടിശ്ശിക നൽകുന്നതിനായി 21.5 കോടിയും അനുവദിച്ചിരുന്നു. അതിനു പുറമെയാണ് 20 കോടി രൂപ കൂടി അനുവദിക്കുന്നത്. ഇൗ സർക്കാർ വന്നശേഷം 58 കോടി ഗ്രാറ്റ്വിറ്റി വിതരണത്തിന് മാത്രമായി കോർപറേഷന് അനുവദിച്ചിട്ടുണ്ട്. സ്വകാര്യ മേഖലയിൽനിന്ന് സർക്കാർ ഏറ്റെടുത്ത ഫാക്ടറികളിൽനിന്ന് പിരിഞ്ഞുപോയ തൊഴിലാളികൾക്ക് ഗ്രാറ്റ്വിറ്റി നൽകുന്നതിനാണ് മുൻഗണന നൽകുന്നതെന്ന് മന്ത്രി അറിയിച്ചു.
Show Full Article
TAGS:
Next Story