Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightഭര്‍ത്താവിനെയും...

ഭര്‍ത്താവിനെയും മക്കളെയും ഉപേക്ഷിച്ചുപോയ യുവതിയും കാമുകനും അറസ്​റ്റില്‍

text_fields
bookmark_border
കൊല്ലം: പ്രായപൂര്‍ത്തിയാകാത്ത മക്കളെയും ഭര്‍ത്താവിനെയും ഉപേക്ഷിച്ച് കാമുകനൊപ്പം പോയ യുവതിയും കാമുകനും അറസ്​റ്റില്‍. കൊറ്റങ്കര പേരൂര്‍ ചിറയില്‍ പള്ളിക്ക് സമീപം അനന്തനാരായണീയം വീട്ടില്‍ പ്രഭു (40), കിളികൊല്ലൂര്‍ രായരുമുക്കിന് സമീപം താമസിക്കുന്ന അനുമോള്‍ (24) എന്നിവരെയാണ് കിളികൊല്ലൂര്‍ പൊലീസ് അറസ്​റ്റ്​ ചെയ്തത്. കൊല്ലത്തെ സ്വകാര്യവസ്ത്ര വില്‍പനശാലയിലെ ജീവനക്കാരായ ഇരുവരെയും 12നാണ്​ കാണാതായത്​. ബന്ധുക്കള്‍ കിളികൊല്ലൂര്‍ പൊലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ സിറ്റി സൈബര്‍ സെല്ലി​ൻെറ സഹായത്തോടെ നടത്തിയ അന്വേഷണത്തില്‍ ഇരുവരും തൃശൂരുണ്ടെന്ന് കണ്ടെത്തി. തുടര്‍ന്ന് ഇരുവരെയും സ്‌റ്റേഷനില്‍ വിളിച്ചുവരുത്തിയ ശേഷം അറസ്​റ്റ്​ ചെയ്യുകയായിരുന്നു. യുവതിയെ ആട്ടക്കുളങ്ങര വനിത ജയിലിലും പ്രഭുവിനെ കൊട്ടാരക്കര സബ് ജയിലിലുമായി റിമാൻഡ്​ ചെയ്തു. ആയിരംതെങ്ങിലെ തീപിടിത്തം: സൂത്രധാരനായ വ്യവസായിയെ പ്രതി ചേര്‍ത്തു ഓച്ചിറ: ആയിരംതെങ്ങ് ജങ്ഷനിലെ കടകള്‍ തീവെച്ച സംഭവത്തിലെ സൂത്രധാരനായ വ്യവസായിയെ പ്രതി ചേര്‍ത്തു. ആലുംപീടിക എ.ആര്‍ വില്ലയില്‍ ശാര്‍ങ്ധരനാണ്​ (65) പ്രതി. ഒളിവിലുള്ള ശാര്‍ങ്ധരനെ പിടികൂടാൻ പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കാൻ ഒരുങ്ങുകയാണ്​. ആഗസ്​റ്റ്​ 30ന് രാത്രി 11ഓടെയാണ്​ കേസിനാസ്​പദമായ സംഭവം. ആയിരംതെങ്ങ് തനിമ പ്രസാദി​ൻെറ തനിമ സ്​റ്റോര്‍, മധുരപ്പിള്ളില്‍ ബാബുവി​ൻെറ അഖില്‍ ബേക്കറി, ചവറ കൊന്നയില്‍ അജിത്തി​ൻെറ ജ്യുവല്‍ പെയിൻറ്​ കട എന്നിവയാണ് കത്തിച്ചത്. മൂന്ന്​ കോടി രൂപയുടെ നഷ്​ടമാണ് കണക്കാക്കുന്നത്. പ്രസാദുമായുള്ള പകയാണ് കടകള്‍ തീയിട്ട്​ നശിപ്പിക്കാന്‍ കാരണമെന്ന് പൊലീസ് കരുതുന്നു. കേസിലെ ഒന്നാംപ്രതിയും പാവുമ്പ കള്ളുഷാപ്പിലെ ജീവനക്കാരനുമായ തഴവ തെക്കുംമുറി കിഴക്ക് ദീപു ഭവനത്തില്‍ ദീപു (36), രണ്ടാംപ്രതി തഴവ തെക്കുംമുറി കിഴക്ക് ഷിജിന്‍ ഭവനത്തില്‍ ഷിജിന്‍ ഷാജി (ഉണ്ണി-22) എന്നിവര്‍ക്ക് അഞ്ചു ലക്ഷം രൂപ വാഗ്ദാനം ചെയ്ത്​ ശാര്‍ങ്ധരന്‍ തീവെപ്പിക്കുകയായിരുന്നെന്ന്​ പൊലീസ് പറയുന്നു. ദീപുവും ഷിജിന്‍ ഷാജിയും റിമാൻഡിലാണ്. കരുനാഗപ്പള്ളി എ.സി.പി ഷൈനു തോമസ്, ഓച്ചിറ പൊലീസ് ഇന്‍സ്‌പെക്ടര്‍ പി. വിനോദ്, എസ്.ഐ നിയാസ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് അ​േന്വഷണം നടത്തുന്നത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story