Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightഡി.വൈ.എഫ്.ഐ ജില്ലയിൽ...

ഡി.വൈ.എഫ്.ഐ ജില്ലയിൽ അഞ്ചുലക്ഷം പേരെ അംഗങ്ങളാക്കും

text_fields
bookmark_border
കൊല്ലം: ഡി.വൈ.എഫ്.ഐ ജില്ലയിൽ അഞ്ചുലക്ഷം യുവാക്കളെ അംഗങ്ങളാക്കുമെന്ന്​ ഭാരവാഹികൾ അറിയിച്ചു. 'പുതിയ കേരളം... പുരോഗമന യുവത്വം...' മുദ്രാവാക്യമുയർത്തിയാണ് ഈ വർഷത്തെ മെമ്പർഷിപ് പ്രവർത്തനം. ജില്ലതല ഉദ്ഘാടനം ബുധനാഴ്ച ഒളിമ്പ്യൻ അനസിന് നൽകി നിർവഹിക്കും. കടയ്ക്കലിൽ ജില്ല സെക്രട്ടറി എസ്. അരുൺ ബാബു, കരുനാഗപ്പള്ളിയിൽ പ്രസിഡൻറ് ശ്യാംമോഹൻ, കൊല്ലത്ത് ട്രഷറർ കെ. പ്രദീപ്, അഞ്ചാലുംമൂട്ടിൽ സംസ്ഥാന കമ്മിറ്റി അംഗം കെ.എസ്. ബിനു, കൊട്ടിയത്ത് സംസ്ഥാന കമ്മിറ്റി അംഗം ജി. ഗോപിലാൽ, കുണ്ടറയിൽ സംസ്ഥാന കമ്മിറ്റി അംഗം എൽ. അനിത, കുന്നത്തൂരിൽ എസ്. ഷബീർ, ശൂരനാട് ടി.ആർ. ശ്രീനാഥ്, ചവറയിൽ ശബരീനാഥ്, ചാത്തന്നൂരിൽ എസ്. ആര്യ, നെടുവത്തൂരിൽ എ.ജെ. മാക്സൺ, കൊട്ടാരക്കര ഷൈൻകുമാർ, കുന്നിക്കോട് ആർ.എൽ. വിഷ്ണുകുമാർ, പത്തനാപുരത്ത് എസ്.എൻ. രാജേഷ്, പുനലൂരിൽ ഗിരീഷ് തമ്പി, അഞ്ചൽ ബി. ബൈജു എന്നിവർ ബ്ലോക്ക്തല ഉദ്ഘാടനം നിർവഹിക്കും. കലക്ടറുടെ സ്വപ്നപദ്ധതി ഏറ്റെടുത്ത്‌ 'തണൽ' -ചിത്രം- കൊല്ലം: വർധിച്ചുവരുന്ന ആത്മഹത്യ പ്രവണതക്ക് തടയിടാനും സാമൂഹിക മാനസിക ആരോഗ്യ നിലവാരം മെച്ചപ്പെടുത്താനും ഉതകുന്ന പദ്ധതി വേണമെന്ന മുൻ കലക്ടർ ബി. അബ്​ദുൽ നാസറിൻെറ ഉദ്യമം ഏറ്റെടുത്ത് തണൽ. തണൽ ഇൻറഗ്രേറ്റഡ് മൻെറൽ ഹെൽത്ത്​ ആക്​ഷൻ പദ്ധതിയിലൂടെയാണ് ഉദ്യമം ഏറ്റെടുത്തത്. 'കൊല്ലരുതേ സ്വയം!, തണലായ്‌ ഒപ്പമുണ്ട് കൊല്ലം' തലക്കെട്ടിൽ തണൽ സാന്ത്വന ഹസ്തം പരിപാടിയുടെ ഉദ്ഘാടനം അബ്​ദുൽ നാസർ നിർവഹിച്ചു. തണൽ സാന്ത്വന പരിചരണ ടീം, സമഗ്ര മാനസികാരോഗ്യ പരിപാടി എന്നിവയുടെ നേതൃത്വത്തിൽ ആരംഭിക്കുന്ന സേവന പരിചരണ പദ്ധതിക്ക് ഇതോടെ തുടക്കമായി. ഒരുമ ചാരിറ്റബിൾ ട്രസ്​റ്റ്​ കരിക്കോട്, കെ.ടി.എം.എസ്.എസ് കരുനാഗപ്പള്ളി, കടപ്പാക്കട മഹല്ല് ജമാഅത്ത്, ബ്ലഡ് ഫോർ ലൈഫ് എന്നിവയുടെ പ്രതിനിധികൾ പദ്ധതി പ്രഖ്യാപനത്തിൽ പങ്കെടുത്തു. അബ്​ദുൽ സലാം മെഡിസിറ്റി, ക്വയിലോൺ മെഡിക്കൽ ട്രസ്​റ്റ്​ സെക്രട്ടറി അബ്​ദുൽ സലാം, ദയ റിഹാബിലിറ്റേഷൻ ട്രസ്​റ്റ്​ അംഗം സാദിഖ് യൂസഫ്, പാലിയേറ്റിവ് കെയർ എംപവർമൻെറ് സമിതി അംഗം ഗിരിജാദേവി, തണൽ ജനറൽ സെക്രട്ടറി ഇർഫാൻ ഹനീഫ്, അബ്​ദുൽ ബഷീർ, സിയാദ്, ടെൽമ ജോൺ, എ.കെ. വഹാബുദീൻ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story