Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightമാലിന്യവും കുളവാഴയും...

മാലിന്യവും കുളവാഴയും നിറഞ്ഞ് കൊല്ലം തോട്

text_fields
bookmark_border
(ചിത്രം) ഇരവിപുരം: കോടികൾ മുടക്കി നവീകരണ പ്രവർത്തനങ്ങൾ നടത്തിയ കൊല്ലം തോട് വീണ്ടും മാലിന്യവും കുളവാഴകളുംകൊണ്ട് നിറയുന്നു. താന്നി തോട്ടുമുഖം മുതൽ ഇരവിപുരം പാലം വരെയുള്ള ഭാഗത്താണ് കുളവാഴ നിറയുന്നത്. ഒരു വർഷം മുമ്പാണ് ഈ ഭാഗത്തെ നവീകരണ പ്രവർത്തനങ്ങൾ നടത്തിയത്. കുളവാഴ കയറിയതിനാൽ വീണ്ടും തോട് വൃത്തിയാക്കേണ്ട സ്ഥിതിയാണ്. കുളവാഴയൊടൊപ്പം തോട്ടിൽ മാലിന്യം കൊണ്ടുവന്നുതള്ളുന്നതും പതിവായി. നവീകരണ പ്രവർത്തനങ്ങൾ നടത്തിയ തോടി​ൻെറ സംരക്ഷണഭിത്തികളും തകർന്നു തുടങ്ങി. യൂത്ത് കോൺഗ്രസ്​ മണ്ഡലം പ്രസിഡൻറുമാർ കരുനാഗപ്പളളി: നിയോജകമണ്ഡലത്തിലെ യൂത്ത് കോൺഗ്രസിന് പുതിയ മണ്ഡലം പ്രസിഡൻറുമാരെ പ്രഖ്യാപിച്ചു. ഓച്ചിറ- എസ്.എച്ച്. ജയ് ഹരി, ആലപ്പാട് - യു. ഉല്ലാസ്, തഴവ- ബിലാൽ, ക്ലാപ്പന- സുബിൻഷ, കരുനാഗപ്പള്ളി സൗത്ത്​- ഷംനാദ്, കരുനാഗപ്പള്ളി ടൗൺ- ആർ.എസ്. കിരൺ, കുലശേഖരപുരം- എൻ. ആഷിഖ്, ആദിനാട്- അരുൺകുമാർ, പാവുമ്പ- ഹനൻ. ചികിത്സസഹായം നൽകി പരവൂർ: അർബുദ ചികിത്സക്ക് വിധേയയായ അഞ്ചു വയസ്സുകാരിക്കും മറ്റു രണ്ടു രോഗികൾക്കും പരവൂർ ലയൺസ്​ ക്ലബ് ചികിത്സസഹായം നൽകി. യോഗം വി. പരമേശ്വരൻകുട്ടി ഉദ്ഘാടനം ചെയ്തു. എസ്​. മുരളീധരൻ അധ്യക്ഷതവഹിച്ചു. ജയിൻ സി. ജോബ്, ജോസഫ് യൂജിൻ, ജി. ശശിധരൻപിള്ള, എസ്​. വിജയകുമാർ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story