Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightഉത്തരവ് ലംഘിച്ച്...

ഉത്തരവ് ലംഘിച്ച് കോവിഡ് രോഗികളെ സ്വകാര്യ ആശുപത്രികൾ റഫർ ചെയ്യുന്നു

text_fields
bookmark_border
കലക്ടർ വിശദീകരണം തേടി കൊല്ലം: സ്വകാര്യ ആശുപത്രികളിലും സഹകരണ ആശുപത്രികളിലും ചികിത്സയിലുള്ള കോവിഡ് രോഗികളെ സർക്കാർ ആശുപത്രിയിലേക്ക് റഫർ ചെയ്യുന്നത് മാനദണ്ഡം ലംഘിച്ച്. കോവിഡ് ബാധിതരെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജ്, ജില്ല ആശുപത്രി എന്നിവിടങ്ങളിലേക്ക് റഫർ െചയ്ത് മാറ്റും മുമ്പ് ജില്ല മെഡിക്കല്‍ ഓഫിസറുടെ അനുമതി ഫോണ്‍ മുഖാന്തരമെങ്കിലും വാങ്ങിയിരിക്കണമെന്ന ഉത്തരവ് ലംഘിച്ചാണ് ഗുരുതരാവസ്ഥയിലുള്ള രോഗികളെ പോലും എത്തിക്കുന്നത്. കോവിഡ് അവലോകന യോഗത്തിൽ പാരിപ്പള്ളി മെഡിക്കൽ കോളജ്, ജില്ല ആശുപത്രി സൂപ്രണ്ടുമാരാണ് വിഷയം കലക്ടറുടെ ശ്രദ്ധയിൽപെടുത്തിയത്. ഗുരുതരാവസ്ഥയിലുള്ള രോഗികളെ ഇങ്ങനെ മാറ്റുന്നത് അവരുടെ ജീവൻപോലും അപകടത്തിലാക്കും. ഗുരുതരാവസ്ഥയിലുള്ള രോഗിയെ പാരിപ്പള്ളി മെഡിക്കൽ കോളജിൽ എത്തിച്ചത് സംബന്ധിച്ച സൂപ്രണ്ടിൻെറ പരാതിയിൽ കലക്ടർ ബി. അബ്്ദുൽ നാസർ വിശദ റിപ്പോർട്ട് തേടി. ചികിത്സയിലിരിക്കുന്ന രോഗിയുടെ അവസ്ഥ വളരെ ഗുരുതരമാകുന്ന സാഹചര്യത്തില്‍ മാത്രം രോഗിയെ മാറ്റാന്‍ ശ്രമിക്കുന്ന പ്രവണത ഗൗരവമായി കാണുമെന്നും നടപടി സ്വീകരിക്കുമെന്നും കലക്ടര്‍ അറിയിച്ചു. -------------------------
Show Full Article
TAGS:
Next Story