Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightറെയിൽവേയുടെ...

റെയിൽവേയുടെ വിവേചനത്തിനെതിരെ റെഡ്‌മാർക്കുമായി മയ്യനാട്

text_fields
bookmark_border
കൊട്ടിയം: മയ്യനാട് റെയിൽവേ സ്​റ്റേഷൻ തരംതാഴ്ത്തിയതിലും വേണാട് എക്സ്പ്രസിൻെറ സ്​റ്റോപ് പുനഃസ്ഥാപിക്കാത്തതിലും പ്രതിഷേധിച്ച് മയ്യനാട്ടുകാർ റെയിൽവേക്ക് റെഡ്മാർക്ക് നൽകി പ്രതിഷേധിച്ചു. പരവൂർ മാമൂട്ടിൽക്കടവ് മുതൽ കൊല്ലം റെയിൽവേ സ്​റ്റേഷൻവരെയുള്ള റെയിൽ പാതക്ക് ഇരുവശത്തും താമസിക്കുന്ന ജനങ്ങളും യാത്രക്കാരുമാണ് വേണാട് എക്സ്പ്രസ് കടന്നുപോയപ്പോൾ മുകളിലേക്ക് ചുവപ്പ് പ്രകാശം തെളിച്ചും ചുവപ്പ് അടയാളമുയർത്തിയും പ്രതിഷേധിച്ചത്. ഇതിനുപുറമെ പ്രധാന കവലകളിലും റോഡുകളിലും വിവിധ രാഷ്​ട്രീയ-യുവജന - സാംസ്​കാരിക സംഘടനകൾ പ്രത്യേക പ്രതിഷേധമുയർത്തി. വേണാടിൻെറ സ്​റ്റോപ് പുനഃസ്ഥാപിച്ച് റെയിൽവേ ഉദ്യോഗസ്ഥരെ സ്​റ്റേഷ​ൻെറ നിയന്ത്രണം ഏൽപിച്ചില്ലെങ്കിൽ ട്രെയിൻ തടയൽ അടക്കമുള്ള സമരങ്ങൾക്ക് നേതൃത്വം നൽകുമെന്ന് സമരസമിതിക്കാർ അറിയിച്ചു. മയ്യനാട് നടന്ന പ്രക്ഷോഭത്തിന് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എൽ. ലക്ഷ്മണൻ, കെ.പി.സി.സി സെക്രട്ടറി അഡ്വ.കെ. ബേബിസൺ, ആർ.എസ്. അബിൻ, കെ.എ. അസീസ്, സച്ചിൻദാസ്, റെയിൽവേ പാസഞ്ചേഴ്സ് ആക്​ഷൻ കൗൺസിൽ പ്രസിഡൻറ് കെ. നജിമുദ്ദീൻ, നസീർഖാൻ, ഡി. സ്​റ്റാലിൻ കുമാർ എന്നിവർ നേതൃത്വം നൽകി. കൂട്ടിക്കടയിൽ നടന്ന പ്രതിഷേധം കെ.എസ്. ചന്ദ്രബാബു ഉദ്​ഘാടനം ചെയ്തു. കൊല്ലം റെയിൽവേ സ്​റ്റേഷൻ കവാടത്തിൽ ഫ്രണ്ട്സ് ഓൺ റെയിൽസിൻെറ നേതൃത്വത്തിൽ ഐക്യദാർഢ്യ കാമ്പയിൻ നടന്നു. മയ്യനാട് സ്​റ്റോപ് നിലനിർത്തുമെന്ന് ഉറപ്പുലഭിച്ചു -എം.പി കൊല്ലം: മയ്യനാട് ​െറയില്‍വേ സ്​റ്റേഷനില്‍ വേണാട് എക്സ്പ്രസിന് സ്​റ്റോപ്​ പുനഃസ്ഥാപിക്കുമെന്ന് ​െറയില്‍വേ ബോര്‍ഡ് ഉറപ്പുനല്‍കിയതായി എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി അറിയിച്ചു. ഡല്‍ഹിയില്‍ ​െറയില്‍വേ ബോര്‍ഡ് അധികൃതരുമായി നടത്തിയ ചര്‍ച്ചയിലാണ് ഉറപ്പുലഭിച്ചത്. ഉറപ്പ് യഥാസമയം പാലിക്കാത്തതിനാല്‍ ​െറയില്‍വേ അധികൃതരുമായി വീണ്ടും ചര്‍ച്ച നടത്തി. ദക്ഷിണ ​െറയില്‍വേ സ്​റ്റോപ് പുനഃസ്ഥാപിക്കുന്നതിനുള്ള നിർദേശം സമര്‍പ്പിക്കുന്നതിന് കാലതാമസം വരുത്തി. നിർദേശം അടിയന്തരമായി സമര്‍പ്പിക്കണമെന്നാവശ്യപ്പെട്ട് എം.പി ദക്ഷിണ ​െറയില്‍വേ ജനറല്‍ മാനേജറുമായി തുടര്‍ചര്‍ച്ച നടത്തി. ഉറപ്പ് പാലിച്ച് സ്​റ്റോപ് പുനഃസ്ഥാപിച്ചുള്ള ഉത്തരവ് ഒക്ടോബറിൽ പുറപ്പെടുവിക്കണമെന്ന് എം.പി ആവശ്യപ്പെട്ടു. ഉറപ്പ് പാലിച്ചില്ലെങ്കില്‍ നവംബറിൽ ​െറയില്‍വേ ഓഫിസിന്​​ മുന്നില്‍ അനിശ്ചിതകാല സമരം ആരംഭിക്കുമെന്ന് ദക്ഷിണ ​െറയില്‍വേ ജനറല്‍ മാനേജര്‍ക്ക് എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി നോട്ടീസ് നല്‍കി. കൊല്ലം-പുനലൂര്‍ പാസഞ്ചര്‍ ട്രെയിന്‍ സർവിസ് നിര്‍ത്തലാക്കാനുള്ള നിർദേശം പുനഃപരിശോധിക്കണമെന്നും ട്രെയിന്‍ സർവിസ് തുടരണമെന്നും ആവശ്യപ്പെട്ട് എം.പി കേന്ദ്ര ​െറയില്‍വേ മന്ത്രി, റെയില്‍വേ ബോര്‍ഡ് ചെയര്‍മാൻ, ​െറയില്‍വേ ബോര്‍ഡ് മെംബര്‍ ട്രാഫിക്, മെംബര്‍ ഓപറേഷന്‍സ്, ദക്ഷിണ ​െറയില്‍വേ ജനറല്‍ മാനേജർ എന്നിവർക്ക്​ കത്തുനല്‍കി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story