Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightഡോക്​ടർമാരുടെ സമരം...

ഡോക്​ടർമാരുടെ സമരം തുടരുന്നു

text_fields
bookmark_border
കൊല്ലം: കരവാളൂർ പ്രാഥമികാരോഗ്യകേന്ദ്രത്തിലെ വനിതാ ഡോക്ടറെ അധിക്ഷേപിച്ച സംഭവത്തിൽ കെ.ജി.എം.ഒ.എ നടത്തുന്ന സമരത്തിന്​ ​െഎക്യദാർഢ്യം പ്രകടിപ്പിച്ച്​ പത്തനംതിട്ട ജില്ലയിലെ വനിതാ ഡോക്ടർമാർ സിവിൽ സ്​റ്റേഷനുമുന്നിൽ സമരം നടത്തി. ഇനിയും ചർച്ചക്ക് പോലും തയാറാകാത്ത കലക്ടറുടെ നിലപാട് അപലപനീയമാണെന്ന്​ സംഘടനാനേതാക്കൾ പറഞ്ഞു. ഡോ.സുജ, ഡോ. ബെറ്റ്സി, ഡോ. രേഷ്മ, ഡോ. ലക്ഷ്മി വർമ; ഡോ. ദിവ്യ മോഹൻ എന്നിവർ പങ്കെടുത്തു. കെ.ജി.എം.ഒ.എ ജില്ല പ്രസിഡൻറ് ഡോ. അജയകുമാർ. എസ്, ഡോ. ക്ലെനിൻ ഫ്രാൻസിസ്​, സംസ്ഥാന വൈസ് പ്രസിഡൻറ് ഡോ.കിരൺ, ഡോ.അഞ്ജു ജയകുമാർ എന്നിവർ ആദരിച്ചു. ....must... നവാബുദ്ദീ​ൻെറ നിര്യാണത്തിൽ അനുശോചിച്ചു കൊല്ലം: കിളികൊല്ലൂർ കിഴക്കേകര മുസ്​ലിം ജമാഅത്തി​ൻെറ ദീർഘകാല പ്രസിഡൻറും സാമൂഹിക-സാമുദായിക പ്രവർത്തകനും വ്യവസായിയുമായ നവാബുദ്ദീ​ൻെറ നിര്യാണത്തിൽ ജമാഅത്ത്​ വൈസ്​പ്രസിഡൻറ്​ എ. നിസാമുദ്ദീ​ൻെറ അധ്യക്ഷതയിൽ ചേർന്ന കമ്മിറ്റി അനുശോചിച്ചു. ജാതിമതഭേദ​െമന്യേ എല്ലാവിഭാഗം ജനങ്ങളുടെയും ക്ഷേമത്തിനു​േവണ്ടി പ്രവർത്തിച്ച വ്യക്തിയായിരുന്നു നവാബുദ്ദീൻ എന്ന്​ സെക്രട്ടറി വൈ. നാസിമുദ്ദീനും ഇമാമും മറ്റ്​ ഭാരവാഹികളും അനുശോചനസന്ദേശത്തിൽ അറിയിച്ചു. ജില്ല നേതൃസംഗമം കൊല്ലം: കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ ജില്ല കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധസംഗമം സംസ്ഥാന പ്രസിഡൻറ് അലിക്കുട്ടി ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് നിസാമുദ്ദീൻ കുഞ്ഞ് അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ടി.പി. അബ്​ദുൽ ഹക്ക്, ടി.സി. അബ്​ദുല്ലത്തീഫ്, ബഷീർ കുഞ്ഞ്, എം.പി. അബ്​ദുൽ ഖാദർ, എച്ച്.സലിം, എസ്.അഹമ്മദ് ഉഖൈൽ, ഷെഫീഖ് റഹ്മാൻ, എസ്.എം. ഹാഷിർ, അൻവർ, അബ്​ദുൽ ലത്തീഫ്, മുഹമ്മദ് സജാദ് എന്നിവർ സംസാരിച്ചു. തൊടിയൂർ മഹാദേവർ കോളനി നവീകരണത്തിന് ഒരുകോടി രൂപയുടെ അനുമതി കരുനാഗപ്പള്ളി: തൊടിയൂർ ഗ്രാമപഞ്ചായത്ത് 18ാം വാർഡിലെ മഹാദേവർ കോളനി നവീകരണത്തിനും വികസനത്തിനുമായി ഒരു കോടി രൂപ അനുവദിച്ചു. പട്ടികജാതി വികസനവകുപ്പ് നടപ്പാക്കുന്ന അംബേദ്കർ ഗ്രാമവികസന പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് തുക അനുവദിച്ചത്. കോളനിയുടെ ശോച്യാസ്ഥയെത്തുടർന്ന് ആർ. രാമചന്ദ്രൻ എം.എൽ.എ പദ്ധതിയിലേക്ക് കരുനാഗപ്പള്ളി മണ്ഡലത്തിൽ നിന്ന്​ മഹാദേവർകോളനിയെ ശിപാർശ ചെയ്യുകയായിരുന്നു. ഭരണാനുമതി സംബന്ധിച്ച ഉത്തരവ് പട്ടികജാതി വികസന ഡയറക്ടർ പുറത്തിറക്കി. ജില്ല നിർമിതികേന്ദ്രത്തിനാണ് നിർമാണചുമതല. അനുവദിച്ച ഒരു കോടി രൂപയിൽ നിന്ന് 20ശതമാനം തുക മുൻകൂറായി നിർമിതി കേന്ദ്രത്തിന്​ നൽകും. അതിനാൽ എത്രയും വേഗം കോളനിയുടെ വികസനപ്രവർത്തനങ്ങൾ ആരംഭിക്കാൻ കഴിയുമെന്ന് ആർ. രാമചന്ദ്രൻ എം.എൽ.എ അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story