Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightസ്കൂട്ടർ പാലത്തിൽ...

സ്കൂട്ടർ പാലത്തിൽ കണ്ടത് ആശങ്ക പരത്തി

text_fields
bookmark_border
അഞ്ചാലുംമൂട്: സ്കൂട്ടർ പാലത്തിൽ കണ്ടെത്തിയത് ആശങ്ക പരത്തി. മാമൂട്ടിൽക്കടവ് കട്ടക്കമ്പനിക്ക് സമീപം കൊച്ചു കിഴക്കതിൽ രാമകൃഷ്ണൻപിള്ളയുടെ മകൻ ജയകൃഷ്ണ​ൻെറ (26) സ്കൂട്ടറാണ് വൈകീട്ട്​ മുതൽ കടവൂർ മങ്ങാട് പാലത്തിൽ കണ്ടത്തിയത്. അഞ്ചാലുംമൂട് പൊലീസിന് വിവരം ലഭിച്ചതിനെ തുടർന്ന് സ്ഥലത്തെത്തി അഗ്​നിശമന സേനയെ വിവരമറിയിച്ചു. അഗ്​നിശമന സേനയുടെ ബോട്ടിൽ രാത്രി വൈകിയും തിരച്ചിൽ തുടരുകയാണ്. ചെങ്ങന്നൂർ ഇലക്ട്രിക്കൽ സെക്​ഷൻ എൻജിനീയറായ രാമകൃഷ്ണപിള്ളയെ കഴിഞ്ഞ ദിവസം ബൈപാസ് സർജറിക്ക് വിധേയനാക്കിയിരുന്നു. തിരുവനന്തപുരത്തെ ഐ.ടി അധിഷ്ഠിത തൊഴിൽ ചെയ്തിരുന്ന ജയകൃഷ്ണന്​ ലോക്​ഡൗൺ കാരണം ജോലിയിൽ തുടരാനായിരുന്നില്ല. വീട്ടിലെ തർക്കമാണ് ഇയാൾ വീട്ടുവിട്ടിറങ്ങാൻ കാരണമെന്ന് പറയുന്നു. എസ്.ഐ മനാമി​ൻെറ നേതൃത്വത്തിലുള്ള സംഘം സ്ഥലത്ത് സ്ഥിതിഗതികൾ വിലയിരുത്തുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story