Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightവികസനകാര്യങ്ങള്‍ക്ക്...

വികസനകാര്യങ്ങള്‍ക്ക് ജനങ്ങളുടെ സഹകരണം അത്യാവശ്യം - മന്ത്രി മേഴ്‌സിക്കുട്ടിയമ്മ

text_fields
bookmark_border
(ചിത്രം) കൊല്ലം: ജനങ്ങളുടെ സഹകരണമാണ് വികസനത്തിന് ഏറ്റവും പ്രധാനമെന്ന് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു. ആസ്​തി വികസന ഫണ്ടില്‍ നിന്ന് ഒരു കോടി രൂപ ചെലവഴിച്ച് എന്‍.എച്ച് 744 ലെ ഇളമ്പള്ളൂര്‍-ആറുമുറിക്കട റോഡിന് സമാന്തരമായുള്ള രണ്ട് കിലോമീറ്റര്‍ റോഡ് ഗ്രീന്‍ കോറിഡോറായി പുനര്‍നിര്‍മിച്ചതിൻെറ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അവർ. യു.എന്‍ ബഹുമതി നേടിയ മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ, റോയ് ടോം ലാല്‍ എന്നിവര്‍ക്ക് കുണ്ടറ വികസന ആക്​ഷന്‍ കൗണ്‍സിലിന് വേണ്ടി കലക്ടര്‍ ബി. അബ്​ദുൽ നാസർ ഉപഹാരം നല്‍കി. ഇളമ്പള്ളൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ജലജ ഗോപന്‍ അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് അംഗം സി.പി. പ്രദീപ്, കയര്‍ഫെഡ് ഡയറക്ടര്‍ എസ്.എൽ. സജികുമാര്‍, കെ.സി. വരദരാജന്‍ പിള്ള, എന്‍.എസ്. പ്രസന്നകുമാര്‍ എന്നിവർ പങ്കെടുത്തു. വീട് കയറി അതിക്രമം; പ്രതികൾ പിടിയിൽ (ചിത്രം) ശാസ്താംകോട്ട: വീടുകയറി അതിക്രമം നടത്തുകയും വീട്ടുമുറ്റത്ത് ഇട്ടിരുന്ന കാർ തകർക്കുകയും ചെയ്ത സംഭവത്തിൽ പ്രതികളായ രണ്ട് യുവാക്കൾ പിടിയിലായി. കിഴക്കേകല്ലട കൊടുവിള മുറെനു ഭവനത്തിൽ അബിൻ (23), തേവലക്കര അരിനല്ലൂർ തോപ്പിൽ മുക്കിന് സമീപം കൈതപ്പുഴ വീട്ടിൽ അരുൺ (26) എന്നിവരെയാണ് ശാസ്താംകോട്ട പൊലീസ് പിടികൂടിയത്. മൈനാ​ഗപ്പള്ളി വേങ്ങയിൽ റെയിൽ​േവ സ്​റ്റേഷനുസമീപം കുന്നിലേഴത്ത് വീട്ടിൽ വാടകക്ക് താമസിക്കുന്ന അഖിൽസാമിൻെറ വീട്ടിലാണ് അതിക്രമം കാട്ടിയത്. പൂർവവൈരാഗ്യമാണ് അക്രമണത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. സത്യഗ്രഹ സമരം കരുനാഗപ്പള്ളി: മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് യു.ഡി.എഫ് ആദിനാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പുതിയകാവിൽ നടത്തിയ സത്യഗ്രഹ സമരം കെ.പി.സി.സി സെക്രട്ടറി എൽ.കെ. ശ്രീദേവി ഉദ്ഘാടനം ചെയ്തു. കെ.എം. നൗഷാദ്, പ്രസേനൻ, സുബേർ, എം.എ. വാഹിദ്, ബിനി അനിൽ, ആനന്ദൻ പിള്ള, ഷിഹാബ് പണിക്കവീട്ടിൽ, അരുൺ കല്ലുമ്മൂട് എന്നിവരാണ് സത്യഗ്രഹസമരം നയിച്ചത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story