Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightഹരിതകർമസേന ഓഫിസ്​...

ഹരിതകർമസേന ഓഫിസ്​ തുറന്നു

text_fields
bookmark_border
പരവൂർ: പൂതക്കുളം പഞ്ചായത്തിൽ ഹരിതകർമസേന ഓഫിസും മാലിന്യ സംസ്​കരണത്തിനുള്ള പാഴ്വസ്​തുക്കളുടെ സംഭരണകേന്ദ്രവും ആരംഭിച്ചു. ഹരിതകേരളം മിഷൻ എക്സിക്യൂട്ടിവ് വൈസ്​ ചെയർപേഴ്സൺ ടി.എൻ. സീമ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻറ്​ എം.കെ. ശ്രീകുമാർ അധ്യക്ഷത വഹിച്ചു. വൈസ്​ പ്രസിഡൻറ്​ വി.ജി. ജയ, ഹരിതകേരളം മിഷൻ ജില്ല കോഓഡിനേറ്റർ ഐസക്, പഞ്ചായത്ത് സെക്രട്ടറി വി.ജി. ഷീജ, ജി.എസ്​. ശ്രീരശ്മി, ഷീല, ചിത്രലേഖ, ആശാദേവി, അമ്മിണി എന്നിവർ സംസാരിച്ചു. ധർണ നടത്തി പരവൂർ: അക്രമരാഷ്​ട്രീയത്തിനും സംസ്​ഥാന സർക്കാറിനെതിരായ അപവാദ പ്രചാരങ്ങൾക്കുമെതിരെ ജനാധിപത്യ മഹിള അസോസിയേഷൻ ധർണ നടത്തി. ജില്ല പ്രസിഡൻറ്​ ഗീതാകുമാരി ഉദ്ഘാടനം ചെയ്തു. ശ്രീദേവിയമ്മ, എ. സഫറുല്ല എന്നിവർ സംസാരിച്ചു. മത്സ്യക്കുഞ്ഞുങ്ങളുടെ വിതരണം പാരിപ്പള്ളി: ഫിഷറീസ്​ വകുപ്പിൻെറ സഹകരണത്തോടെ ചിറക്കര പഞ്ചായത്ത് നടപ്പാക്കുന്ന ജനകീയ മത്സ്യകൃഷിക്കായി 5000 മത്സ്യക്കുഞ്ഞുങ്ങളെ വിതരണം ചെയ്തു. പഞ്ചായത്ത് പ്രസിഡൻറ്​ ടി.ആർ. ദാപു ഉദ്ഘാടനം ചെയ്തു. കാർപ്പ് ഇനം മത്സ്യക്കുഞ്ഞുങ്ങളെയാണ് വിതരണം ചെയ്തത്. എൻഡോവ്മൻെറ്​ വിതരണം പരവൂർ: കോട്ടപ്പുറം എൻ.എസ്​.എസ്​ കരയോഗത്തിൻെറ ആഭിമുഖ്യത്തിൽ എൻഡോവ്മൻെറുകളും സ്​കോളർഷിപ്പുകളും ചികിത്സ സഹായവും വിതരണംചെയ്​തു. ചാത്തന്നൂർ താലൂക്ക് എൻ.എസ്​.എസ്​ കരയോഗ യൂനിയൻ പ്രസിഡൻറ്​ ഇൻചാർജ് ചാത്തന്നൂർ മുരളിയും യൂനിയൻ സെക്രട്ടറി ടി. അരവിന്ദാക്ഷൻപിള്ളയും വിതരണം നിർവഹിച്ചു. ഡോ. പി.എൽ. മാഹാലിംഗത്തെ ആദരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story