Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightമാളിയേക്കൽ റെയിൽവേ...

മാളിയേക്കൽ റെയിൽവേ മേൽപാല നിർമാണം; ഇ-ടെൻഡർ പൂർത്തിയായി

text_fields
bookmark_border
കരുനാഗപ്പള്ളി: കരുനാഗപ്പള്ളി-ശാസ്താംകോട്ട റോഡിലെ മാളിയേക്കൽ ലെവൽ ക്രോസിൽ റെയിൽവേ മേൽപാലം നിർമിക്കാനുള്ള ഇ-ടെൻഡർ നടപടികൾ പൂർത്തിയായി. ചെന്നൈ ആസ്ഥാനമായ എസ്.പി.എൽ കമ്പനിക്കാണ് കരാർ. 28.28 കോടി രൂപക്കാണ് കരാർ നടപടികൾ പൂർത്തീകരിച്ചത്. മേൽപാലം നിർമിക്കാൻ 35 കോടി രൂപയാണ് കിഫ്ബിയിൽനിന്ന്‌ അനുവദിച്ചത്. റോഡ്‌സ് ആൻഡ് ബ്രിഡ്‌ജസ് കോർപറേഷനാണ് എസ്​റ്റിമേറ്റ് തയാറാക്കിയത്. സ്ഥലം ഏറ്റെടുക്കൽ നടപടി പൂർത്തിയാക്കി. സ്ഥലം വിട്ടുനൽകിയവർക്ക് തുക നേരത്തേ കൈമാറിയിരുന്നു. മേൽപാലം നിർമാണം ഉടൻ തന്നെ ആരംഭിക്കാനാവുമെന്ന് ആർ. രാമചന്ദ്രൻ എം.എൽ.എ പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story