Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightസർഗലോകത്തേക്ക്​​...

സർഗലോകത്തേക്ക്​​ പൊലീസുകാരുടെ 'സല്യൂട്ട്'

text_fields
bookmark_border
*പൊലീസുകാരുടെ കഥാസമാഹാരത്തിലേക്ക് കൊല്ലം ജില്ലക്കാരായ രണ്ട് ഉദ്യോഗസ്ഥരുടെ കഥകളും കൊല്ലം: പൊലീസിന്​ നിയമപാലനത്തിൽ മാത്രമല്ല കഥയെഴുത്തിലുമുണ്ട്​ മിടുക്ക്​. പൊലീസുകാരുടെ കഥകൾ അച്ചടിമഷി പുരണ്ട് വായനക്കാരിലേക്ക് എത്തുകയാണ്. ഒരുപക്ഷേ, പൊലീസ് ചരിത്രത്തിൽ ആദ്യമായാകാം ചെറുകഥകളുടെ സമാഹാരം പുറത്തിറങ്ങുന്നത്. 'സല്യൂട്ട്' എന്നുപേരിട്ട സമാഹാരത്തില്‍ സി.പി.ഒ മുതല്‍ എ.ഡി.ജി.പി വരെയുള്ളവരുടെ രചനകളുണ്ട്. എ.ഡി.ജി.പി ഡോ. ബി. സന്ധ്യയാണ് എഡിറ്റര്‍. അവരുടെയും ഒരു കഥയുണ്ട്​. പൊലീസുകാരുടെ അനുഭവങ്ങളും ഭാവനയും ചിന്തകളും ഇഴപിരിഞ്ഞുരൂപപ്പെട്ടവയാണ് കഥകളൊക്കെയും. അച്ചടി ജോലി പുരോഗമിക്കുന്ന പുസ്തകം ഒക്​ടോബർ ആദ്യ ആഴ്ചയോടെ പുറത്തിറങ്ങും. കണ്ണൂര്‍ ജി.വി ബുക്സാണ് പ്രസാധകര്‍. പൊലീസുകാരില്‍ നിരീക്ഷണപാടവം വളരെ കൂടുതലായിരിക്കുമെന്നും സര്‍ഗപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുമ്പോള്‍ ഏറെ ശ്രദ്ധിക്കപ്പെടുമെന്നും ബി. സന്ധ്യ പറഞ്ഞു. ഒരുവര്‍ഷം മുമ്പ്​ ബി. സന്ധ്യ രൂപപ്പെടുത്തിയ ആശയം കോവിഡ് കാരണങ്ങളാല്‍ വൈകി. കഴിഞ്ഞ വര്‍ഷം കേരളത്തിലെ പൊലീസ്​ ഉദ്യോഗസ്ഥരില്‍നിന്ന്​ സൃഷ്​ടികള്‍ ക്ഷണിച്ചു. 56 കഥകളാണ് ലഭിച്ചത്. ഇതിൽനിന്ന് 20 കഥകളാണ്​ തെരഞ്ഞെടുത്തത്​. കൊല്ലം ജില്ലക്കാരായ രണ്ടുപേരുടെ സൃഷ്്ടികൾ ഇതിൽ ചേർത്തിട്ടുണ്ട്. പത്തനംതിട്ട ജില്ല ക്രൈം റെക്കോഡ്​സ് ബ്യൂറോയിലെ എ.എസ്.ഐ സജീവ് മണക്കാട്ടുപുഴ, അടൂര്‍ കെ.എ.പി മൂന്നാം ബറ്റാലിയനിലെ ഹവില്‍ദാര്‍ മിഥുന്‍ എസ്. ശശി എന്നിവരുടെ രചനകളാണ് ഉള്‍പ്പെട്ടത്. പത്തനാപുരം മാ​േങ്കാട്​ വണ്ടിപ്പുരയിൽ വീട്ടിൽ സജീവ്​ മണക്കാട്ടുപുഴ 1998ലാണ്​ സേനയിൽ പ്രവേശിക്കുന്നത്​. എം.എ ഇംഗ്ലീഷ്​ ബിരുദദാരിയും പത്രപ്രവർത്തനത്തിൽ ഡിപ്ലോമയുമെടുത്തിട്ടുണ്ട്. 'മാധ്യമം' പത്രത്തിൽ പരിശീലനവും നേടി. നിരവധി ശാസ്​ത്രക്കുറിപ്പുകളും അഭിമുഖങ്ങളും ലേഖനങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്​. ജില്ല പൊലീസ്​ കലാമേളയില്‍ സമ്മാനാര്‍ഹനാക്കിയ 'പെയ്തൊഴിയാത്ത കാലം' കഥയാണ് പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയത്. അടൂര്‍ കെ.എ.പിയിലെ മിഥുന്‍ ഡെപ്യൂ​ട്ടേഷനില്‍ നിയമസഭ ഡ്യൂട്ടിയിലാണ്. വാളകം മരങ്ങാട്ടുകോണം പുലരി വീട്ടിൽ മിഥുൻ സാമ്പത്തികശാസ്​ത്രത്തിൽ ബിരു​ദാനന്തര ബിരുദധാരിയാണ്​. 2012 മുതൽ സർവിസിലുണ്ട്​. ചിത്രം
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story