Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightപ്രതിപക്ഷം നാടിന്​...

പ്രതിപക്ഷം നാടിന്​ ആപത്തുകൂട്ടുന്നു -പന്ന്യന്‍ രവീന്ദ്രന്‍

text_fields
bookmark_border
കൊല്ലം: നാടിന് ആപത്തുകൂട്ടുന്ന ജോലിയാണ് പ്രതിപക്ഷം ഏറ്റെടുത്തിരിക്കുന്നതെന്നും രോഗബാധിതരുടെ എണ്ണം പതിനായിരത്തിലെത്തിക്കുക എന്ന ലക്ഷ്യമാണ് അവർക്കുള്ളതെന്നും സി.പി.ഐ കേന്ദ്ര കൺട്രോൾ കമീഷൻ ചെയർമാൻ പന്ന്യൻ രവീന്ദ്രൻ പറഞ്ഞു. എൽ.ഡി.എഫ് ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തിലേക്ക് വന്ന അന്വേഷണ ഏജൻസികൾ സ്വർണക്കടത്തിൻെറ ഉറവിടമോ പിന്നിലുള്ള വ്യക്തിക​െളയോ കണ്ടെത്തുന്നില്ല. എൽ.ഡി.എഫ് സർക്കാറിനെ അപകീർത്തിപ്പെടുത്തുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു സി.പി.എം ജില്ല സെക്രട്ടറി എസ്. സുദേവൻ അധ്യക്ഷത വഹിച്ചു. ജില്ല കൺവീനർ എൻ. അനിരുദ്ധൻ, മന്ത്രി കെ. രാജു, മോഹൻലാൽ, വേങ്ങയിൽ ഷംസ്, ആർ.കെ. ശശിധരൻ, സാബു ചക്കുവള്ളി, കടവൂർ ചന്ദ്രൻ. ഷാജിൽ, എ.എം. ഷെരീഫ്, തൊടിയിൽ ലുക്മാൻ, എച്ച്. രാജു, ഗോപി, അയിഷാപോറ്റി എം.എൽ.എ എന്നിവർ സംസാരിച്ചു. ഓൺലൈൻ ഉദ്ഘാടന പരിപാടികൾ നിർത്തണം -കൊടിക്കുന്നിൽ സുരേഷ് എം.പി കൊല്ലം: പ്രക്ഷോഭങ്ങള്‍പോലെ ഓണ്‍ലൈന്‍ ഉദ്ഘാടന പരിപാടികളും നിര്‍ത്തിവെക്കണമെന്ന് കെ.പി.സി.സി വര്‍ക്കിങ് പ്രസിഡൻറ് കൊടിക്കുന്നില്‍ സുരേഷ് എം.പി. സംസ്ഥാന സര്‍ക്കാറിൻെറ പരിപാടികള്‍ മുഖ്യമന്ത്രിയും മന്ത്രിമാരും ഓണ്‍ലൈനിലൂടെയാണ് ഉദ്ഘാടനം ചെയ്യുന്നതെങ്കിലും കോവിഡ് പ്രോട്ടോകോള്‍ പാലിക്കാതെ വലിയ ആള്‍ക്കൂട്ടത്തെ പങ്കെടുപ്പിക്കുന്നു. ഇതിനെക്കുറിച്ച് മൗനം പാലിക്കുകയും പ്രതിപക്ഷത്തോട് മാത്രം സമരങ്ങളും പ്രക്ഷോഭങ്ങളും നിര്‍ത്തിവെക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്യുന്നത് ഇരട്ടത്താപ്പാണെന്നും എം.പി വാർത്തകുറിപ്പിൽ ആരോപിച്ചു. ഇ.എസ്.ഐ മെഡിക്കല്‍ കോളജുകളില്‍ േക്വാട്ട നിലനിര്‍ത്തണം -ജി. ദേവരാജന്‍ കൊല്ലം: ഇ.എസ്.ഐ മെഡിക്കല്‍ കോളജുകളില്‍ ഇ.എസ്.ഐയില്‍ അംഗങ്ങളുടെ മക്കള്‍ക്ക് കിട്ടിവന്നിരുന്ന എം.ബി.ബി.എസ്, ഡൻെറല്‍ സീറ്റുകള്‍ നിര്‍ത്തലാക്കിയ കേന്ദ്ര സര്‍ക്കാര്‍ നടപടി പിന്‍വലിക്കണമെന്ന് ഫോര്‍വേഡ് ബ്ലോക് ദേശീയ സെക്രട്ടറി ജി. ദേവരാജന്‍ ആവശ്യപ്പെട്ടു. സര്‍ക്കാര്‍ തീരുമാനം പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് ടി.യു.സി.സി സെക്രട്ടറി കൂടിയായ ദേവരാജന്‍ കേന്ദ്ര തൊഴില്‍വകുപ്പ്​ മന്ത്രിക്ക് കത്തയച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story