Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightബഫര്‍സോൺ:...

ബഫര്‍സോൺ: കുളത്തൂപ്പുഴക്ക് ആശങ്ക

text_fields
bookmark_border
(ചിത്രം) കുളത്തൂപ്പുഴ: വന്യജീവി സങ്കേതങ്ങളോട് ചേര്‍ന്നുള്ള പ്രദേശങ്ങള്‍ ബഫര്‍സോണില്‍ ഉള്‍പ്പെടുത്തുന്നതിനുള്ള പരിധി നിര്‍ണയിക്കുന്നതു സംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം ഇന്നു നടക്കാനിരിക്കെ, ശെന്തുരുണി വന്യജീവി സങ്കേതത്തോട് ചേര്‍ന്നുകിടക്കുന്ന കുളത്തൂപ്പുഴ പഞ്ചായത്ത് നിവാസികള്‍ ആശങ്കയില്‍. വന്യജീവി സങ്കേതത്തിന് ചുറ്റുമുള്ള 10 കിലോമീറ്റര്‍ ബഫര്‍ സോണായി സംരക്ഷിക്കണമെന്നതാണ് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിൻെറ നിര്‍ദേശം. എന്നാല്‍, ഇത്തരം പ്രദേശങ്ങളോട് ചേര്‍ന്ന് ജനവാസ മേഖലകള്‍ കൂടുതലുള്ള കേരളത്തിലിത് പൂജ്യം മുതല്‍ ഒരു കിലോമീറ്ററായി ചുരുക്കണമെന്ന ആവശ്യമാണ് സംസ്ഥാന സര്‍ക്കാര്‍ ഉന്നയിക്കുന്നത്. നിലവില്‍ ശെന്തുരുണി വന്യജീവി സങ്കേതത്തിൻെറ അതിര്‍ത്തിയില്‍നിന്ന് ഒരു കിലോമീറ്റര്‍ ആകാശദൂരം അടയാളപ്പെടുത്തുകയാണെങ്കില്‍ കുളത്തൂപ്പുഴ ടൗണ്‍ അടക്കം ഗ്രാമപഞ്ചായത്തിൻെറ ജനവാസമടക്കമുള്ള ഭൂരിഭാഗം പ്രദേശങ്ങളും ബഫര്‍ സോണ്‍ പരിധിയിലുള്‍പ്പെടും. ഭാവിയില്‍ നിരവധി പ്രശ്നങ്ങള്‍ക്ക് ഇത് വഴിവെക്കുകയും ചെയ്യും. പഞ്ചായത്ത് പ്രദേശങ്ങളായ റോസ്​മല, കട്ടിളപ്പാറ, വില്ലുമല, അമ്പതേക്കര്‍, ഡീസൻെറുമുക്ക്, കുളമ്പി, വട്ടക്കരിക്കം, പെരുവഴിക്കാല, രണ്ടാംമൈല്‍, ഡാലിക്കരിക്കം, ഡാലി, ആമക്കുളം, നെടുവന്നൂര്‍ക്കടവ് തുടങ്ങിയ പ്രദേശങ്ങള്‍ വന്യജീവി സങ്കേതത്തോട് ചേര്‍ന്നുള്ള വനമേഖലയിലാണുള്ളത്. കൂടാതെ, ഈ പ്രദേശത്തു നിന്നും ഒരു കിലോമീറ്റര്‍ ആകാശ ദൂരമെന്ന പരിധിയില്‍ കുളത്തൂപ്പുഴ ഗ്രാമപഞ്ചായത്തിൻെറ പകുതിയിലധികം പ്രദേശം ഉള്‍പ്പെടുമെന്നതിനാല്‍ പ്രദേശം ബഫര്‍സോണായി പ്രഖ്യാപിച്ചാൽ ഒരു വിധത്തിലുമുള്ള നിര്‍മാണങ്ങളും സാധ്യമാകില്ല. ജനവാസ മേഖലകളെ പൂര്‍ണമായി ഒഴിവാക്കി ബഫര്‍സോണ്‍ നിശ്ചയിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. സൈക്ലിങ് ക്ലബ് പ്രവർത്തനം തുടങ്ങി (ചിത്രം) പുനലൂർ: സൈക്കിൾ പ്രേമികൾക്ക് ആവേശമായി റാലിയോടെ പുനലൂർ കേന്ദ്രമായി സൈക്ലിങ് ക്ലബ് പ്രവർത്തനം തുടങ്ങി. ജില്ലയുടെ കിഴക്കൻ മേഖലയിലെ കൊട്ടാരക്കര, പുനലൂർ, പത്തനാപുരം താലൂക്കിലെ കായിക താരങ്ങളെ ഉൾപ്പെടുത്തിയുള്ളതാണിത്. പുനലൂർ തൂക്കുപാലത്തിനു സമീപം ഗാന്ധി പ്രതിമക്കു മുന്നിൽ നടന്ന സമ്മേളനം നഗരസഭ ചെയർമാൻ കെ.എ. ലത്തീഫ് ഉദ്ഘാടനം ചെയ്തു. യുവാക്കളടക്കമുള്ളവരിലെ കായികക്ഷമത വർധിപ്പിക്കുന്നതിനും ആരോഗ്യ പരിപാലനത്തിനും നിശ്ചലമായ സൈക്ലിങ്ങിലൂടെ പുനരുജ്ജീവിപ്പിക്കാൻ ക്ലബിന് കഴിയുമെന്ന് അദ്ദേഹം പറഞ്ഞു. റാലി ജില്ല സൈക്ലിങ് ക്ലബ് പ്രസിഡൻറ് ഡോ. രാമഭദ്രൻ ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡൻറ്​ ഡോ. ബി.ജെ. ബിന്ദുരാജ് അധ്യക്ഷത വഹിച്ചു. ദേശീയ സൈക്ലിങ് ചാമ്പ്യനായ ശ്രീദേവി, കൊല്ലം സുഭാഷ് എന്നിവർ മുഖ്യ പ്രഭാഷണം നടത്തി. ക്ലബ് ജനറൽ സെക്രട്ടറി ഡോ. രഞ്ജിത് തോമസ്, ടൈറ്റസ് ലൂക്കോസ്, വി.വി. ഉല്ലാസ് രാജ്, എസ്. അഭിലാഷ്, മുരളീ മോഹൻ എന്നിവർ സംസാരിച്ചു. റാലിയിൽ 45 ഓളം കായികതാരങ്ങൾ പങ്കെടുത്തു. സൗദിയിൽ മരിച്ചയാളുടെ കുടുംബത്തിന് സഹായധനം നൽകി പുനലൂർ: സൗദിയിലെ യാമ്പുവിൽ മരിച്ച കാര്യറ സ്വദേശി വട്ടയത്ത് വീട്ടിൽ ഷാഹുൽ റാവുത്തറി​ൻെറ മകൻ അമീറിൻെറ കുടുംബത്തിന് പ്രവാസി കുടുംബ സുരക്ഷാപദ്ധതി പ്രകാരം മുസ്​ലിം ലീഗ് ധനസഹായം കൈമാറി. എൻ. അബ്​ദുൽ റഷീദ് അധ്യക്ഷത വഹിച്ചു. ലീഗ് ജില്ല ജനറൽ സെക്രട്ടറി സുൽഫിക്കർ സലാം ഉദ്ഘാടനം ചെയ്തു. യാമ്പു സെൻട്രൽ കമ്മിറ്റി ഭാരവാഹികളായ ബാവ സാഹിബ്‌, എം.ടി. സഹീർ, റഫീഖ്, അഷ്‌റഫ്‌ എന്നിവരുടെ നേതൃത്വത്തിലാണ് സഹായം എത്തിച്ചത്. യൂത്ത് ലീഗ് ജില്ല പ്രസിഡൻറ് അഡ്വ. കാര്യറ നസീർ, ജില്ല സെക്രട്ടറി എം.എം. ജലീൽ, പി.എസ്. ഷാജഹാൻ, ഷാനവാസ്, കുന്നിക്കോട് ഷാജഹാൻ, ശിഹാബ്, കാര്യറ എസ്. നാസറുദ്ദീൻ, അബ്്ദുൽ മജീദ് എന്നിവർ സംസാരിച്ചു.
Show Full Article
TAGS:
Next Story