Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightതെന്മല പരപ്പാർ ഡാം...

തെന്മല പരപ്പാർ ഡാം ഷട്ടറുകൾ തുറന്നു

text_fields
bookmark_border
(ചിത്രം) പുനലൂർ: തെന്മല പരപ്പാർ ഡാമിലെ ജലനിരപ്പ് ക്രമീകരിക്കുന്നതിന് ഷട്ടറുകൾ തുറന്നു. ജലനിരപ്പ് വെള്ളിയാഴ്ച ഉച്ചക്ക് 111.68 മീറ്ററിൽ എത്തിയതോടെയാണ് ഷട്ടറുകൾ തുറന്നത്. ഉച്ചക്ക്​ 12 ഓടെ മൂന്ന്​ ഷട്ടറുകളും അഞ്ച് സെ.മീറ്റർ വീതം ഉയർത്തി കല്ലടയാറ്റിലേക്ക് വെള്ളം ഒഴുക്കിത്തുടങ്ങി. ഇതുകൂടാതെ 15 മെഗാവാട്ട് ശേഷിയുള്ള ഒരു ജനറേറ്റർ വൈദ്യുതി ഉൽപാദിപ്പിച്ചശേഷമുള്ള വെള്ളവും ആറ്റിലെത്തുന്നു. ഷട്ടർ തുറന്നതോടെ ആറ്റിലെ ജലനിരപ്പ് 20 സെ.മീറ്റർവരെ അധികത്തിൽ ഉയർന്നു. ആറ്റിലെ ജലനിരപ്പ് ഉയരുന്നത് കണക്കിലെടുത്ത് തീരത്തുള്ളവർക്ക് ജാഗ്രതാനിർദേശവും അധികൃതർ നൽകിയിരുന്നു.
Show Full Article
TAGS:
Next Story