Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Sep 2020 11:58 PM GMT Updated On
date_range 21 Sep 2020 11:58 PM GMTക്വാറൻറീനിൽ കഴിഞ്ഞ സൈനികെൻറ പരാക്രമം കുഴപ്പിച്ചു
text_fieldsbookmark_border
ക്വാറൻറീനിൽ കഴിഞ്ഞ സൈനികൻെറ പരാക്രമം കുഴപ്പിച്ചു പുനലൂർ: കരവാളൂരിൽ ക്വാറൻറീനിൽ വീട്ടിൽ കഴിഞ്ഞിരുന്ന സൈനികൻെറ പരാക്രമം അധികൃതരെ കുഴപ്പിച്ചു. വീട്ടിലും ആംബുലൻസിലും പരാക്രമം കാട്ടിയ സൈനികനെ അവസാനം പൊലീസ് ഇടപെട്ട് കോവിഡ് ആശുപത്രിയിലാക്കി. വരുന്ന വഴിക്ക് ചെമ്മന്തൂർെവച്ച് ആംബുലൻസ് ഡ്രൈവറെയും സൈനികൻ കടന്നാക്രമിച്ചു. ഡ്രൈവറുടെ പി.പി കിറ്റ് വലിച്ചുകീറി കണ്ണടയും നശിപ്പിച്ചു. ഇയാൾ കരവാളൂരിൽ നിരീക്ഷണത്തിൽ കഴിഞ്ഞപ്പോൾ ആ വീട്ടിലെ ഗ്യാസ് അടുപ്പ് തുറന്നുവിടുകയും വീട്ടിൽ അതിക്രമം കാട്ടുകയും ചെയ്തതിനാലാണ് പുനലൂരിലേക്ക് കൊണ്ടുവന്നതെന്നാണ് പൊലീസ് പറയുന്നത്. റൂറലിൽ 24 കേസ് കൊട്ടാരക്കര: കോവിഡ് വ്യാപനം തടയുന്നതിനായി ഏര്‍പ്പെടുത്തിയ നിയമലംഘനങ്ങള്‍ക്ക് കൊല്ലം റൂറല്‍ ജില്ലയില്‍ പകര്‍ച്ചവ്യാധി തടയൽ ഓര്‍ഡിനന്‍സ് 2020 പ്രകാരം 24 കേസുകൾക്ക് പിഴ ഈടാക്കി. മാസ്ക് ഉപയോഗിക്കാത്തതിന് 129 പേർക്കെതിരെയും കേസ് രജിസ്റ്റർ ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story