Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Sep 2020 11:58 PM GMT Updated On
date_range 9 Sep 2020 11:58 PM GMTവൈദ്യുതി ലൈനിന് മുകളിൽ മരംവീണു
text_fieldsbookmark_border
അഞ്ചാലുംമൂട്: കനത്ത മഴയിൽ വൈദ്യുതി ലൈനിൻെറ മുകളിലേക്ക് മാവിൻെറ ശിഖരം ഒടിഞ്ഞുവീണ് ഗതാഗതം തടസ്സപ്പെട്ടു. കടവൂർ പത്തനാവിൽ ഇന്ദീവരത്തിൽ രാജേഷിൻെറ വീട്ടുവളപ്പിൽ നിന്ന വർഷങ്ങൾ പഴക്കമുള്ള മാവിൻെറ ശിഖരമാണ് ഒടിഞ്ഞുവീണത്. ബുധനാഴ്ച വൈകീട്ട് പെയ്ത മഴയിലാണ് 11 കെ.വി.ലൈനിനു മുകളിലേക്ക് ശിഖരം വീണത്. കെ.എസ്.ഇ.ബി ജീവനക്കാർ വിവരമറിയച്ചതിനെ തുടർന്ന് ചാമക്കട അഗ്നിശമന സേനയെത്തി കെ.എസ്.ഇ.ബി ജീവനക്കാരുടെ സഹായത്തോടെ മരം മുറിച്ചുമാറ്റി അപകടം ഒഴിവാക്കി. ഏറെ വൈകിയാണ് ഇതുവഴിയുള്ള ഗതാഗതം പുനഃസ്ഥാപിച്ചത്. ചാമക്കട അഗ്നിശമന സേനാനിലയത്തിലെ സ്റ്റേഷൻ ഓഫിസർ അനന്തു, അസി. സ്റ്റേഷൻ ഓഫിസർ മണിയൻ, ഫയർ റെസ്ക്യു ഓഫിസർമാരായ രതീഷ്, സുനിത്കുമാർ, റിയാസ് പ്രമോദ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് മരം മുറിച്ചുമാറ്റിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story