Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightപാലരുവി ഓണവിപണി

പാലരുവി ഓണവിപണി തുടങ്ങി

text_fields
bookmark_border
(ചിത്രം) കൊല്ലം: കേരള കര്‍ഷകസംഘം ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നബാര്‍ഡ് സഹായത്തോടെ പ്രവര്‍ത്തിക്കുന്ന പാലരുവി ഫാര്‍മേഴ്‌സ് പ്രൊഡ്യൂസര്‍ കമ്പനിയുടെ വിഷരഹിത ഓണം പച്ചക്കറി വിപണി ആരംഭിച്ചു. കൊല്ലം എ.ആര്‍ ക്യാമ്പിന് സമീപം ക്യു.എ.സി റോഡരികിലുള്ള സ്​റ്റാളി​ൻെറ ഉദ്ഘാടനം കര്‍ഷകസംഘം സംസ്ഥാന സെക്രട്ടറി കെ.എന്‍. ബാലഗോപാല്‍ നിര്‍വഹിച്ചു. ആദ്യ വില്‍പന മേയര്‍ ഹണി ബെഞ്ചമിന്‍ നിര്‍വഹിച്ചു. കര്‍ഷകസംഘം ജില്ല പ്രസിഡൻറ്​ അഡ്വ.ബിജു കെ. മാത്യു അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി സി. ബാള്‍ഡുവിന്‍, ഡെപ്യൂട്ടി മേയര്‍ ഗീതാകുമാരി തുടങ്ങിയവർ പങ്കെടുത്തു. വിഷരഹിത പച്ചക്കറികള്‍, നേന്ത്രക്കായ, പഴങ്ങൾ, വാഴക്കൂമ്പ്, ചേനത്തണ്ട്, കുടംപുളി, പിഴിപുളി തുടങ്ങിയ നാടന്‍ വിഭവങ്ങളും വെളിച്ചണ്ണയും, ചേന, ചേമ്പ്, കാച്ചില്‍ തുടങ്ങിയ കിഴങ്ങ് വര്‍ഗങ്ങളും വിപണിയില്‍ ലഭ്യമാണ്. ഉത്രാടംവരെ പ്രവര്‍ത്തിക്കും. പുറ്റിങ്ങൽ വെടിക്കെട്ടപകടം: വെളിപ്പെട്ടത് ഉദ്യോഗസ്ഥരുടെ ഗുരുതര പിഴവുകൾ റിപ്പോർട്ടിലുള്ളത്​ അന്നേ വ്യക്തമായ വീഴ്ചകൾ പരവൂർ: സംസ്ഥാന ചരിത്രത്തിലെ ഏറ്റവും വലിയ വെടിക്കെട്ടപകടത്തിൻെറ റിപ്പോർട്ട് നിയമസഭയുടെ മേശപ്പുറത്ത് വെച്ചതോടെ വെളിപ്പെട്ടത് ഉദ്യോഗസ്ഥതലത്തിൽ വന്ന ഗുരുതര പിഴവുകൾ. പുറ്റിങ്ങൽ മീനഭരണി ഉത്സവത്തിൻെറ സമാപനം കുറിച്ച് 2016 ഏപ്രിൽ പത്തിന് നടന്ന വെടിക്കെട്ട് മുക്കാൽ ഭാഗത്തോളം പിന്നിട്ടപ്പോഴാണ് വെളുപ്പിന് മൂന്നരയോടെ നാടിനെ പ്രകമ്പനം കൊള്ളിച്ച ഉഗ്ര സ്​ഫോടനമുണ്ടായത്. 110 പേരുടെ ജീവൻ അപഹരിച്ച വൻദുരന്തത്തെ തുടർന്ന് ജസ്​റ്റിസ് പി.എസ്. ഗോപിനാഥൻ കമീഷനാണ് ഇതെപ്പറ്റി അന്വേഷണം നടത്തിയത്. അമിട്ടുകൾ കൈകാര്യം ചെയ്തതിലെ അശ്രദ്ധയും കൈകാര്യം ചെയ്തവരുടെ അറിവില്ലായ്മയുമാണ് ദുരന്തത്തിന്​ വഴിയൊരുക്കിയതെന്ന് പ്രാഥമിക അന്വേഷണത്തിലേ വ്യക്തമായിരുന്നു. മാത്രമല്ല, വെടിക്കെട്ടിന് അനുമതി നൽകിയതിലെ പിഴവുകളും അന്ന് ഏറെ ചർച്ച ചെയ്തിരുന്നു. കമീഷൻ റിപ്പോർട്ടിൽ ഉദ്യോഗസ്ഥതലത്തിലെ വീഴ്ചകൾ എണ്ണിയെണ്ണി പറയുന്നുണ്ട്. മത്സരക്കമ്പത്തിന് വിലക്കുണ്ടായിരുന്നതിനാൽ ക്ഷേത്രത്തിൻെറ പരിസരത്തുള്ള ചിലയിടങ്ങളിലാണ് കൂടുതൽ സാധനങ്ങൾ സംഭരിച്ചിരുന്നത്. ഇതാണ് കമ്പം നടക്കുന്നതിനിടെ കമ്പത്തറയിലേക്ക് കൊണ്ടുവന്നത്. ഇത് കണ്ടെത്താനും തടയാനും പൊലീസിന്​ കഴിഞ്ഞില്ല. കമ്പക്കെട്ടിനായി എടുക്കേണ്ടിയിരുന്ന ഒരുവിധ മുൻകരുതലുകളും കമ്പക്കെട്ടുകാർ എടുത്തിരുന്നില്ല. കമ്പം കത്തിക്കുന്നതിനായി പാകിയ കുറ്റികളിൽ കത്തിക്കാവുന്നതിൻെറ ഇരട്ടിയോളം അമിട്ടുകളാണ് കത്തിച്ചത്. വെടിക്കെട്ടപകടത്തിൽ പൊലീസ്​ രണ്ട്​ കേസുകളാണ് രജിസ്​റ്റർ ചെയ്തിരുന്നത്​. നിയമം ലംഘിച്ച് മത്സരസ്വഭാവത്തിലുള്ള കമ്പക്കെട്ട് നടത്തിയതിനും സമീപത്തെ ശാർക്കര ക്ഷേത്രപ്പറമ്പിൽ വൻതോതിൽ വെടിമരുന്ന് സംഭരിച്ചതിനും. ഭാരവാഹികൾക്കെതിരെ നരഹത്യക്കും കമ്പക്കെട്ടിന് േപ്രാത്സാഹനം നൽകിയതിൻെറ പേരിൽ മറ്റ്​ ചിലർക്കെതിരെയുമാണ് കേസെടുത്തിരുന്നത്. ഡിവൈ.എസ്​.പിമാരായ ആർ. ജയശങ്കർ, രാധാകൃഷ്ണപിള്ള എന്നിവരുടെ നേതൃത്വത്തിൽ പ്രത്യേകം തയാറാക്കിയ ലിസ്​റ്റ് പ്രകാരം അറുപതോളം പേരിൽനിന്ന് തെളിവെടുത്തു. അപകടം നടന്നയുടൻ പ്രദേശമാകെ വിറങ്ങലിച്ചുനിൽക്കെ ഒരുസംഘം മാരകായുധങ്ങളുമായി ക്ഷേത്ര കമ്മിറ്റി ഓഫിസിലേക്ക് അതിക്രമിച്ചുകയറി ഓഫിസും ഫർണിചറുകളുമടക്കം തല്ലിത്തകർത്തിരുന്നു. ദുരന്തത്തിന് ഒരുമാസം തികഞ്ഞദിവസം ക്ഷേത്രത്തിൻെറ മൂലസ്​ഥാനം ഭാഗികമായി തകർക്കപ്പെട്ടു. ഏതാനും ദിവസത്തിനുശേഷം മൂലസ്​ഥാനത്തിൻെറ ശേഷിച്ചഭാഗവും തകർക്കപ്പെട്ടു. ജസ്​റ്റിസ്​ പി.എസ്​. ഗോപിനാഥൻ കമീഷൻ കമ്പം ഒരുക്കുന്നതിന് തയാറാക്കിയിരുന്ന താൽക്കാലിക ഷെഡ്, കമ്പം കത്തിച്ച സ്​ഥലം, തകർന്ന കമ്പപ്പുര, ഭാഗികമായി നാശം സംഭവിച്ച വടക്കേ കമ്പപ്പുര, കളിത്തട്ടുകൾ, ക്ഷേത്ര മൂലസ്​ഥാനം, സമീപത്ത വീടുകൾ എന്നിവിടങ്ങളും ക്ഷേത്രപ്പറമ്പിലേക്ക് വന്നുചേരുന്ന പാതകളും പരിശോധിക്കുകയും 2017 മാർച്ചിൽ റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തു. അ​േന്വഷണത്തിൽ ഇടപെട്ട്​ ഹൈകോടതി ചില പുതിയ നിർദേശങ്ങൾ നൽകിയിരുന്നു. ബാഹ്യശക്തികളുടെ ഇടപെടലോ സഹായമോ ഉണ്ടായിട്ടുണ്ടോ എന്നുള്ള വിവരമന്വേഷിച്ച് റിപ്പോർട്ട് നൽകണമെന്ന് കോടതിയിൽനിന്ന്​ പുതിയ നിർദേശം ലഭിച്ചതിൻെറ അടിസ്​ഥാനത്തിൽ ൈക്രംബ്രാഞ്ച് വീണ്ടും മൊഴിയെടുപ്പ് നടത്തി. വിശദമായ അന്വേഷണത്തിൻെറ അടിസ്​ഥാനത്തിലാണ് വെടിക്കെട്ടപകടത്തിൽ ജില്ല ഭരണകൂടത്തിനും പൊലീസിനും പങ്കുണ്ടെന്ന നിഗമനത്തിൽ അന്വേഷണസംഘം എത്തിച്ചേർന്നത്. അനുമതിയില്ലാതെയാണ് വെടിക്കെട്ട് നടത്തുന്നതെന്ന് വ്യക്​തമായിട്ടും നടപടിയെടുക്കുന്നതിന് തയാറായില്ല എന്നാണ് കണ്ടെത്തിയത്. ഈ പശ്ചാത്തലത്തിലാണ് ദുരന്തം സംബന്ധിച്ച റിപ്പോർട്ട് നിയമസഭയിൽ ​െവച്ചത്.
Show Full Article
TAGS:
Next Story