Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightബോണസ്: ആർ.പി.എല്ലിൽ...

ബോണസ്: ആർ.പി.എല്ലിൽ എ.ഐ.ടി.യു.സി സത്യഗ്രഹത്തിന്

text_fields
bookmark_border
പുനലൂർ: പൊതുമേഖല റബർ പ്ലാേൻറഷനായ പുനലൂർ റിഹാബിലിറ്റേഷൻ പ്ലാേൻറഷനിൽ ഉൽപാദനത്തിന് ആനുപാതികമായി ബോണസും മറ്റ് ആനുകൂല്യങ്ങളും ആവശ്യപ്പെട്ട് എ.ഐ.ടി.യു.സി തൊഴിലാളികൾ അനശ്ചിതകാല സത്യഗ്രഹത്തിലേക്ക്. ആർ.പി.എൽ തൊഴിലാളികളുടെയും ജീവനക്കാരുടെയും ബോണസ്, അഡ്വാൻസ് മറ്റു ആനുകൂല്യങ്ങൾ എന്നിവ സംബന്ധിച്ച് രണ്ടു ചർച്ചകൾ കഴിഞ്ഞിട്ടും തീരുമാനമായില്ല. കമ്പനി നഷ്​ടത്തിലാ​െണന്ന് ചൂണ്ടിക്കാട്ടിയാണ് ന്യായമായ ബോണസും മറ്റും നിഷേധിക്കുന്നതെന്ന് യൂനിയൻ നേതാക്കൾ ചൂണ്ടിക്കാട്ടി. ആ.പി.എല്ലിൽ സ്​റ്റോക്കുള്ള ആയിരക്കണക്കിന് ബാരൽ റബർ പാൽ വിൽപന നടത്തിയാൽ ബോണസും മറ്റു ആനുകൂല്യങ്ങളും നൽകാൻ കഴിയും. കഴിഞ്ഞ വർഷത്തെപ്പോലെ ബോണസും മറ്റു ആനുകൂല്യങ്ങളും ഇത്തവണയും നൽകാൻ സർക്കാർ ഇടപെടണമെന്ന് റബർ പ്ലാേൻറഷൻ തൊഴിലാളി യൂനിയൻ എ.ഐ.ടി.യു.സി മാനേജിങ് കമ്മിറ്റി ആവശ്യപ്പെട്ടു. ഇത് ലഭിക്കുന്നതിനായി അനിശ്ചിതകാല സത്യഗ്രഹം 26 മുതൽ ഹെഡ് ഓഫിസ് പടിക്കൽ നടത്തും. പി.കെ. മോഹനൻ അധ്യക്ഷത വഹിച്ചു. യൂനിയൻ ജനറൽ സെക്രട്ടറി സി. അജയപ്രസാദ്, തമിഴ് ശെൽവൻ, വേൽമുരുകൻ, ശശിധരൻ, രമേശ്, സുബ്രഹ്മണ്യൻ എന്നിവർ സംസാരിച്ചു. ഓണക്കിറ്റ്​ നൽകി പുനലൂർ: രണ്ടാഴ്ച ക്വാറൻറീനിൽ കഴിഞ്ഞതിലാൽ സാമ്പത്തികമായി ബുദ്ധിമുട്ടിലായ പുനലൂർ കെ.എസ്.ആർ.ടി.സി സ്​റ്റാൻഡിലെ 26 ഓട്ടോറിക്ഷാ ഡ്രൈവർമാർക്ക് പുനലൂർ ജനമൈത്രി പൊലീസ് ഭക്ഷ്യക്കിറ്റ്‌ നൽകി. ക്വാറൻറീനിൽ കഴിഞ്ഞിരുന്ന സമയത്ത്​ പുസ്തകങ്ങളും അവർക്ക് നൽകിയിരുന്നു. ജനമൈത്രി സുരക്ഷാ സമിതി അംഗം ഡോ. കെ.ടി. തോമസ് അധ്യക്ഷത വഹിച്ചു. സി.ആർ.ഒ പി. അനിൽകുമാർ വിതരണോദ്​ഘാടനം ചെയ്തു. എൻ. ജനാർദനൻ, വിഷ്ണുദേവ്, ഐക്കര ബാബു, ജി. മോഹൻദാസ്, ബിജുകുമാർ എന്നിവർ നേതൃത്വം നൽകി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story