Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightlead പോളിയോ...

lead പോളിയോ തുള്ളിമരുന്ന്​ വിതരണം

text_fields
bookmark_border
കാഞ്ഞങ്ങാട്: ദേശീയ പോളിയോ നിർമാർജന പരിപാടിയുടെ ഭാഗമായി ജില്ലയിൽ പോളിയോ പ്രതിരോധ തുള്ളിമരുന്ന് വിതരണം നടന്നു. അഞ്ചു വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് തുള്ളിമരുന്ന് കൊടുക്കാനായി 1250 ബൂത്തുകളാണ് ജില്ലയിൽ സജ്ജമാക്കിയത്. ജില്ല ആശുപത്രിയിൽ നടന്ന ചടങ്ങിൽ ജില്ല പഞ്ചായത്ത് പ്രസിഡൻറ്​ ബേബി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കാഞ്ഞങ്ങാട് നഗരസഭാധ്യക്ഷ കെ.വി. സുജാത അധ്യക്ഷത വഹിച്ചു. ജില്ല ആർ.സി.എച്ച് ഓഫിസർ ഡോ. മുരളീധര നല്ലൂരായ പോളിയോ സന്ദേശം നൽകി. നഗരസഭ കൗൺസിലർ എം. ബൽരാജ്, ജില്ല കോവിഡ് നിരീക്ഷണ സെൽ ഓഫിസർ ഡോ. എ.ടി. മനോജ്, ജില്ല ആശുപത്രി സൂപ്രണ്ട് ഡോ. കെ.വി. പ്രകാശ്, ആർ.എം.ഒ ഡോ. ശ്രീജിത്ത് മോഹൻ, ഡോ. പി. വിനോദ് കുമാർ, ഡോ. വി. അഭിലാഷ്, ഐ.എം.എ പ്രസിഡൻറ്​ ഡോ. മണികണ്ഠൻ എം. നമ്പ്യാർ, റോട്ടറി അസി. ഗവർണർ ബി. മുകുന്ദ് പ്രഭു, ഡോ. ടി.വി. പത്മനാഭൻ, എം. ദാക്ഷായണി എന്നിവർ സംസാരിച്ചു. കോട്ടച്ചേരി ബസ്​ സ്​റ്റാൻഡിൽ തുള്ളിമരുന്ന് വിതരണം റോട്ടറി മുൻ ഗവർണർ ഡോ. ജയപ്രകാശ് പി. ഉപാധ്യ ഉദ്ഘാടനം ചെയ്തു. കാഞ്ഞങ്ങാട് റെയിൽവേ സ്​റ്റേഷനിൽ നഗരസഭാധ്യക്ഷ കെ.വി. സുജാത ഉദ്ഘാടനം ചെയ്തു. കാഞ്ഞങ്ങാട് റോട്ടറി പ്രസിഡൻറ്​ ബി. ഗിരീഷ് നായക്, മിഡ്ടൗൺ റോട്ടറി പ്രസിഡൻറ്​ വി. ജയകൃഷ്ണൻ, രാധിക ഉപാധ്യ, എം. വിനോദ്, ജയേഷ് കെ. ജനാർദനൻ, എൻ. സുരേഷ്, എം.സി. ആനന്ദ്, സി. ഈപ്പൻ, കെ.വി. ശ്രീജിത്ത് രാജ്, ടി.ജെ. സെബാസ്​റ്റ്യൻ, വില്യംസ് ജോസഫ്, ഐശ്വര്യ ശ്രീജിത്ത് എന്നിവർ സംസാരിച്ചു. poliyo ജില്ല ആശുപത്രിയിൽ പോളിയോ തുള്ളിമരുന്ന് വിതരണം ജില്ല പഞ്ചായത്ത് പ്രസിഡൻറ്​ ബേബി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story