കാസർകോട്: 14കാരിയെ പീഡിപ്പിച്ചതിന് യുവാവിനെ കാസർകോട് സി.ഐ പി. രാജേഷും സംഘവും അറസ്റ്റ് ചെയ്തു. വിദ്യാനഗർ ചാലക്കുന്നിലെ മുഹമ്മദ് സിൻസാദി (20)നെയാണ് ചൊവ്വാഴ്ച വൈകീട്ടോടെ അറസ്റ്റ് ചെയ്തത്.
കാസർകോട് പൊലീസ് സ്റ്റേഷൻ പരിധിയിലെ 14കാരിയുടെ പരാതിയിൽ കഴിഞ്ഞ ദിവസം പോക്സോ നിയമമനുസരിച്ച് കേസ് രജിസ്റ്റർ ചെയ്തിരുന്നു. പ്രതിക്കായി പൊലീസ് അന്വേഷണം നടത്തി വരുന്നതിനിടെയാണ് അറസ്റ്റിലാവുന്നത്.
2020 ഫെബ്രുവരിയിലും സെപ്റ്റംബറിലും പെൺകുട്ടിയുടെ ബന്ധുവിെൻറ വീട്ടിൽവെച്ച് പീഡിപ്പിച്ചുവെന്നാണ് കേസ്.