Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Jan 2021 11:58 PM GMT Updated On
date_range 22 Jan 2021 11:58 PM GMTഭക്ഷ്യ കമീഷന് പൊതുജനസമ്പര്‍ക്കം: ഉദ്ഘാടനം ജനുവരി 27ന്
text_fieldsbookmark_border
കാസർകോട്: 'ഭക്ഷണം ഔദാര്യമല്ല അവകാശമാണ്' എന്ന ആശയം പ്രചരിപ്പിച്ചുകൊണ്ട് സംസ്ഥാന ഭക്ഷ്യ കമീഷന് സംഘടിപ്പിക്കുന്ന ബോധവത്കരണ ശില്പശാലയുടെയും പൊതുജനസമ്പര്‍ക്ക പരിപാടിയുടെയും സംസ്ഥാനതല ഉദ്ഘാടനം ജനുവരി 27ന് രാവിലെ 10.30ന് കാസര്‍കോട് നഗരസഭ കോണ്‍ഫറന്‍സ് ഹാളില്‍ ഭക്ഷ്യപൊതുവിതരണ മന്ത്രി പി. തിലോത്തമന് വിഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിക്കും. റവന്യു വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരന് അധ്യക്ഷത വഹിക്കും. രാജ്മോഹന്‍ ഉണ്ണിത്താന് എം.പി മുഖ്യതിഥിയായിരിക്കും. ജില്ല, ബ്ലോക്ക്, ഗ്രാമപഞ്ചായത്തുകളിലേക്ക് പുതുതായി തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികള്‍ക്ക് ദേശീയ ഭക്ഷ്യഭദ്രത നിയമത്തില്‍ അവബോധം ഉണ്ടാക്കുന്നതിന് രാവിലെ 11 മണിക്ക് ശിൽപശാല നടക്കും. പൊതുജനങ്ങളില്‍നിന്നും പരാതികള്‍ സ്വീകരിക്കുന്നതിനായി നഗരസഭാ ഹാളിന് പുറത്ത് ഉച്ചക്ക് 2.30 മുതല്‍ ഹെല്പ് ഡെസ്കും പ്രവര്‍ത്തിക്കും. റേഷന്‍ വിതരണം, റേഷന്‍ സാധനങ്ങളുടെ ഗുണനിലവാരം, സ്കൂള്‍/അങ്കണവാടി ഭക്ഷണ വിതരണം, പട്ടികവര്‍ഗ മേഖലയിലെ റേഷന്‍/റേഷന്‍ കാര്‍ഡ് എന്നിവ സംബന്ധിച്ച പരാതികള്‍ ഹെല്പ് ഡെസ്കില്‍ സ്വീകരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story