Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightആർമി റിക്രൂട്ട്മെൻറ്​...

ആർമി റിക്രൂട്ട്മെൻറ്​ പൊതു പ്രവേശന പരീക്ഷ ഏപ്രിൽ 25ന്

text_fields
bookmark_border
ആർമി റിക്രൂട്ട്മൻെറ്​ പൊതു പ്രവേശന പരീക്ഷ ഏപ്രിൽ 25ന് കാസർകോട്​: കോഴിക്കോട് ആർമി റിക്രൂട്ട്മൻെറ്​ ഓഫിസിനു കീഴിൽ നടത്തുന്ന ആർമി റിക്രൂട്ട്മൻെറിനുള്ള പൊതുപ്രവേശന പരീക്ഷ ഏപ്രിൽ 25ന് കോഴിക്കോട് ചേവരമ്പലം സൻെറ്​ മേരീസ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിൽ നടക്കും. ഉദ്യോഗാർഥികൾ അഡ്മിറ്റ് കാർഡുമായി രാവിലെ അഞ്ചു മണിക്ക് എത്തിച്ചേരേണ്ടതാണെന്ന് അറിയിച്ചു. സിവിൽ സർവിസസ് പരീക്ഷ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു കാസർകോട്​: കേരള സ്​റ്റേറ്റ്​ സിവിൽ സർവിസ് അക്കാദമി പൊന്നാനി കേന്ദ്രത്തിൽ (ഐ.സി.എസ്.ആർ) യു.പി.എസ്.സി 2022ൽ നടത്തുന്ന സിവിൽ സർവിസസ് പരീക്ഷക്കുള്ള പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. www.kscsa.org ൽ ഏപ്രിൽ 30 വൈകീട്ട് അഞ്ച് വരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. 200 രൂപയാണ് അപേക്ഷാഫീസ്. പ്രവേശന പരീക്ഷ മേയ്​ ഒമ്പതിന്​ രാവിലെ 11 മുതൽ ഉച്ച ഒരു മണി വരെ സിവിൽ സർവിസ് അക്കാദമിയുടെ, പൊന്നാനി ഈശ്വരമംഗലം ഇൻസ്​റ്റിറ്റ്യൂട്ട് ഓഫ് കരിയർ സ്​റ്റഡീസ് ആൻഡ് റിസർച്ചിൽ നടക്കും. 2021 ജൂൺമാസത്തിൽ ക്ലാസുകൾ ആരംഭിക്കും. പാലോളി കമ്മിറ്റി റിപ്പോർട്ടി​‍ൻെറ ശിപാർശപ്രകാരം സ്ഥാപിതമായ കേന്ദ്രത്തിലെ 50 ശതമാനം സീറ്റുകൾ മുസ്​ലിം ന്യൂനപക്ഷ വിഭാഗങ്ങൾക്കും 10 ശതമാനം സീറ്റുകൾ എസ്.ടി/എസ്.ടി വിഭാഗക്കാർക്കുമായി സംവരണം ചെയ്തിട്ടുണ്ട്. ഇവർക്ക് ട്യൂഷൻഫീസ് സൗജന്യമാണ്. ഏതെങ്കിലും അംഗീകൃത യൂനിവേഴ്‌സിറ്റിയിൽനിന്നുള്ള ബിരുദമാണ് യോഗ്യത. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഹോസ്​റ്റൽ സൗകര്യം ലഭ്യമാണ്. വിവരങ്ങൾക്കായി ബന്ധപ്പെടേണ്ട വിലാസം: ഇൻസ്​റ്റിറ്റ്യൂട്ട് ഓഫ് കരിയർ സ്​റ്റഡീസ് ആൻഡ്​​ റിസർച്ച്, കരിമ്പന, ഈശ്വരമംഗലം പി.ഒ, പൊന്നാനി, പിൻ-679573. ഫോൺ: 0494 2665489, 9287555500, 9846715386, 9645988778, 9746007504
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story