പടന്ന: ദേശീയ ഉർദു ദിനത്തിൽ കുടുംബ കൈയെഴുത്ത് മാസിക പുറത്തിറക്കി വിദ്യാർഥികൾ. വിദ്യാർഥികളോടൊപ്പം രക്ഷിതാക്കളും സഹോദരങ്ങളും പങ്കാളികളായപ്പോൾ ചിത്രരചനയും കാർട്ടൂണും കഥയും സംഭാഷണങ്ങളുമടങ്ങിയ വ്യത്യസ്തമായ രചനാ സമാഹാരമായി അത് പുറത്തിറങ്ങി. ഗസലുകളുടെ പിതാവ് എന്നറിയപ്പെടുന്ന മിർസാ ഗാലിബിൻെറ ചരമദിനത്തിൽ അദ്ദേഹത്തിനോടുള്ള ആദര സൂചകമായി കൊണ്ടാടുന്ന ദേശീയ ഉർദു ദിനത്തിലാണ് ഉദിനൂർ എടച്ചാക്കൈ എ.യു.പി സ്കൂളിലെ ചമൻ ഉർദു ക്ലബ് വിദ്യാർഥികൾ കുടുംബ കൈയെഴുത്ത് മാഗസിൻ പ്രസിദ്ധീകരിച്ചത്. പ്രധാനാധ്യാപകൻ പി.വി. ഭാസ്കരൻ മാസ്റ്റർ മാഗസിൻ പ്രകാശനം ചെയ്തു. ഓൺലൈനിൽ നടന്ന ആഘോഷ പരിപാടി ദേശീയ അധ്യാപക ജേതാവും അൻജുമൻ തർഖി ഉർദു (ഹിന്ദ്) കേരള ജനറൽ സെക്രട്ടറിയുമായ ഡോ.പി.കെ. അബ്ദുൽ ഹമീദ് മാസ്റ്റർ കാരശ്ശേരി ഉദ്ഘാടനം ചെയ്തു. ഉർദു അധ്യാപകൻ എം.പി. അബ്ദുറഹ്മാൻ ഉർദുദിന സന്ദേശം നൽകി. ഉർദു ക്ലബ് വിദ്യാർഥികളായ ഷബീഹ, ജാസ്മിൻ മുസ്തഫ, ഫഹീമ, നസ്റിൻ, ഫിദ ഫാത്വിമ, ഫർഹാൻ എന്നിവർ വിവിധ പരിപാടികൾ അവതരിപ്പിച്ചു.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Feb 2021 12:07 AM GMT Updated On
date_range 2021-02-16T05:37:55+05:30കുടുംബ മാഗസിനൊരുക്കി ഉർദു ദിനാഘോഷം
text_fieldsNext Story