കാഞ്ഞങ്ങാട്: അരനൂറ്റാണ്ടിലേറെയായി കേരളത്തിലെ ക്രിമിനൽ കേസുകളിൽ അഭിഭാഷകനായി മിന്നും പ്രകടനം കാഴ്ചവെച്ച ജനപ്രിയ നേതാവ് കൂടിയായ കാഞ്ഞങ്ങാട്ടെ അഡ്വ. സി.കെ. ശ്രീധരൻ ഇനി കെ.പി.സി.സി.യുടെ അമരത്തേക്ക്. വടക്കൻ കേരളത്തിൽ നിന്ന് ആദ്യമായാണ് ഒരു നേതാവിന് കെ.പി.സി.സി.യുടെ വൈസ് പ്രസിഡൻറ് സ്ഥാനം ലഭിക്കുന്നത്. സി.കെ. എന്ന ചുരുക്കേപ്പരിലറിയപ്പെടുന്ന ശ്രീധരൻ വക്കീൽ സംസ്ഥാനത്ത് തന്നെ അറിയപ്പെടുന്ന ക്രിമിനൽ അഭിഭാഷകനാണ് കെ.പി.സി.സി. എക്സിക്യൂട്ടിവ് അംഗമായി പ്രവർത്തിച്ചുവരവെയാണ് വൈസ് പ്രസിഡൻറ് സ്ഥാനം ഇദ്ദേഹത്തെ തേടിയെത്തുന്നത്. അരനൂറ്റാണ്ടായി ഉദുമ സർവിസ് സഹകരണബാങ്കിൻെറ പ്രസിഡൻറായി പ്രവർത്തിച്ച സി. കെ. സഹകരണരംഗത്തും കഴിവുതെളിയിച്ചു. കാഞ്ഞങ്ങാട് നഗരസഭ ആദ്യ ഭരണസമിതിയുടെ വൈസ് ചെയർമാനായും പ്രവർത്തിച്ചു. ഉദുമ, തൃക്കരിപ്പൂർ എന്നിവിടങ്ങളിൽ നിന്നും നിയമസഭയിലേക്ക് മത്സരിച്ചിരുന്നെങ്കിലും പരാജയപ്പെട്ടു. മേലത്ത് നാരായണൻ നമ്പ്യാർ കെ.പി.സി.സി.ജനറൽ സെക്രട്ടറിയായതിന് ശേഷം, മുൻ എം.എൽ.എ കൂടിയായ കെ.പി. കുഞ്ഞിക്കണ്ണനും പ്രസ്തുത സ്ഥാനത്തെത്തിയിരുന്നു. കാസർകോട് ഗവ.കോളജിൽ നിന്ന് ഇംഗ്ലീഷിൽ ബിരുദപഠനം പൂർത്തിയാക്കിയ സി.കെ. എറണാകുളം ലോ കോളജിൽ നിന്നാണ് നിയമബിരുദം കരസ്ഥമാക്കിയത്. പ്രമാദമായ നിരവധി കൊലപാതക കേസുകളിൽ ഹാജരായി അഭിഭാഷകരംഗത്ത് മികവ് കാട്ടി. മാറാട് കൂട്ടക്കൊലക്കേസിൽ സ്പെഷൽ പ്രോസിക്യൂട്ടറായും പ്രവർത്തിച്ചു.ചീമേനി കൂട്ടക്കൊലക്കേസ്, ടി.പി. ചന്ദ്രശേഖരൻ വധക്കേസ് തുടങ്ങിയ നിരവധി കൊലക്കേസുകളിൽ വാദിച്ച് മികവ് തെളിയിച്ച സി.കെ കാസർകോട് ഡി.സി.സി പ്രസിഡൻറായും തിളങ്ങി.കാസർകോട് മുതൽ തിരുവനന്തപുരം വരെയുള്ള വിവിധ കോടതികളിലും, ഹൈകോടതിയിലും നിരവധി കേസുകൾ വാദിച്ചു വിജയം കരസ്ഥമാക്കിയ സി.കെ.കേരളത്തിലെ തന്നെ ശ്രദ്ധേയനായ ക്രിമിനൽ അഭിഭാഷകരിൽ ഒരാളാണ്. സോണിയാഗാന്ധി നൽകിയ പുതിയ പദവിയിൽ അഭിമാനമുണ്ടെന്നും കോൺഗ്രസിൻെറയും, ഐക്യമുന്നണിയുടെയും കെട്ടുറപ്പിനും, വിജയത്തിനും വേണ്ടി പ്രവർത്തിക്കുമെന്നും അഡ്വ.സി.കെ. ശ്രീധരൻ പറഞ്ഞു. പടം ck1 കെ.പി.സി.സി. വൈസ് പ്രസിഡൻറായി നോമിനേറ്റു ചെയ്ത വിവരമറിഞ്ഞ് സഹപ്രവർത്തകരോടൊപ്പം കേക്ക് മുറിച്ച് ആഹ്ലാദം പങ്കിടുന്നു ck2 അഡ്വ. സി.കെ. ശ്രീധരൻ (കെ.പി.സി.സി. വൈസ് പ്രസിഡൻറ്)
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Feb 2021 12:00 AM GMT Updated On
date_range 2021-02-12T05:30:21+05:30അഭിഭാഷകരംഗത്തെ പ്രതിഭ ഇനി കെ.പി.സി.സി.യുടെ അമരത്തേക്ക്
text_fieldsNext Story