Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Feb 2021 12:00 AM GMT Updated On
date_range 8 Feb 2021 12:00 AM GMTമഞ്ചേശ്വരം ഹാർബർ പ്രവർത്തന സജ്ജമാക്കണം -ധീവരസഭ
text_fieldsbookmark_border
കാസർകോട്: മഞ്ചേശ്വരം ഹാർബർ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തെങ്കിലും അഴിമുഖത്ത് മണ്ണുവീണതിനാൽ ഫൈബർ വള്ളങ്ങൾക്കും ബോട്ടുകൾക്കും ഹാർബറിന് അകത്ത് സുരക്ഷിതമായി കടക്കാൻ പറ്റാത്ത സ്ഥിതിവിശേഷമാണെന്ന് ധീവരസഭ സംസ്ഥാന വൈസ് പ്രസിഡൻറ് അഡ്വ. യു.എസ്. ബാലൻ പറഞ്ഞു. മത്സ്യത്തൊഴിലാളികളുടെ ഗൃഹസന്ദർശന പരിപാടിയിലൂടെ ബങ്കര മഞ്ചേശ്വരം മത്സ്യത്തൊഴിലാളികൾ സമാഹരിച്ച ഫണ്ട് സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ധീവരസഭ ജില്ല പ്രസിഡൻറ് എസ്. സോമൻ അധ്യക്ഷത വഹിച്ചു. അബ്ദുറഹിമാൻ, അബ്ദുൽ അസീസ് (കരീം), കൃഷ്ണപ്പ ഉദ്യാവർ, ദിനേശ് ഉദ്യാവർ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story