Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasaragodchevron_rightപടന്ന തോട്ടുകര പാലം...

പടന്ന തോട്ടുകര പാലം ഉദ്ഘാടനം ചെയ്തു

text_fields
bookmark_border
പടന്ന: പടന്ന, പിലിക്കോട് പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന തോട്ടുകര പാലം ഉദ്ഘാടനം ചെയ്തു. മന്ത്രി ജി. സുധാകരൻ ഓൺലൈനായാണ് ഉദ്ഘാടനം നിർവഹിച്ചത്. അധ്യക്ഷൻ എം. രാജഗോപാലൻ എം.എൽ.എ ശിലാഫലകം അനാച്ഛാദനം ചെയ്തു. പടന്ന, പിലിക്കോട് പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്നതോടൊപ്പം പടന്ന നിവാസികൾക്ക് ദേശീയപാതയിൽ എത്തിച്ചേരാനുള്ള മാർഗം എന്ന നിലക്ക് കൂടിയാണ് പാലം നിർമിച്ചത്. 8.85 കോടി രൂപ ചെലവിൽ നിർമിച്ച പാലത്തിന് 67 മീറ്ററാണ് നീളം. ഇരുവശത്തും 300 മീറ്റർ നീളത്തിൽ അനുബന്ധ റോഡും ഒരു മീറ്റർ വീതിയിൽ നടപ്പാതയും നിർമിച്ചിട്ടുണ്ട്. രാജ്മോഹൻ ഉണ്ണിത്താൻ എം.പി മുഖ്യാതിഥിയായിരുന്നു. മുൻ എം.എൽ.എ കെ. കുഞ്ഞിരാമൻ, പഞ്ചായത്ത് പ്രസിഡൻറുമാരായ പി.വി. മുഹമ്മദ് അസ്​ലം, പി.പി. പ്രസന്നകുമാരി, ജില്ല പഞ്ചായത്ത് അംഗം സി.ജെ. സജിത്ത്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ എം. സുമേഷ്, ടി. രതില, പഞ്ചായത്ത് അംഗങ്ങളായ വി. ലത, എ.കെ. ജാസ്മിൻ, കെ. സുധാകരൻ, കെ.പി. പ്രകാശൻ, എ. അമ്പൂഞ്ഞി, വി.കെ.പി. ഹമീദലി, എം. ഭാസ്‌കരൻ, ഇ. നാരായണൻ, സുരേഷ് പുതിയേടത്ത്, വി.കെ. ഹനീഫ ഹാജി, പൊതുമരാമത്ത് ഉത്തരമേഖല സൂപ്രണ്ടിങ്​ എൻജിനീയർ പി.കെ. മിനി, എക്‌സിക്യൂട്ടിവ് എൻജിനീയർ സി. രാജേഷ് ചന്ദ്രൻ, അസി.എക്‌സിക്യൂട്ടിവ് എൻജിനീയർ പി.എം. സുരേഷ് കുമാർ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:
Next Story