കാസർകോട്: കായിക വിനോദങ്ങളിലൂടെ കുട്ടികളുടെ ശാരീരികവും മാനസികവുമായ കഴിവുകള്‍ വർധിപ്പിക്കുന്നതിനും കായിക രംഗത്തേക്ക് കുട്ടികളെ ആകര്‍ഷിക്കുന്നതിനുമായി നടപ്പാക്കുന്ന പ്ലേ ഫോര്‍ ഹെല്‍ത്ത് പദ്ധതിയുടെ ഉദ്ഘാടനം കീക്കാംകോട് സ്‌കൂളില്‍ റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍ നിര്‍വഹിച്ചു. കായിക യുവജന കാര്യ മന്ത്രാലയത്തിൻെറ നേതൃത്വത്തില്‍ നടത്തുന്ന പരിശീലന പദ്ധതിയാണ് പ്ലേ ഫോര്‍ ഹെല്‍ത്ത്. ഓരോ സ്‌കൂളിനെയും സ്പോര്‍ട്ടിങ് ഹബ്ബാക്കാനാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. നാല് വയസ്സുമുതല്‍ 12 വയസ്സുവരെയുള്ള സ്‌കൂള്‍ കുട്ടികളാണ് പദ്ധതിയുടെ ഗുണഭോക്താക്കള്‍. സിഡ്കോയുടെ സാങ്കേതിക സഹായത്തോടെയാണ് കീക്കാംകോട്ട് സ്‌കൂളില്‍ പദ്ധതി നടപ്പാക്കിയത്. മടിക്കൈ പഞ്ചായത്ത് പ്രസിഡൻറ് എസ്. പ്രീത അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് വി. പ്രകാശന്‍, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്മാരായ എ. അബ്ദുല്‍ റഹ്‌മാന്‍, സി. രമ, പഞ്ചായത്തംഗം വി. സുഹറ, മുന്‍ പഞ്ചായത്ത് പ്രസിഡൻറ് സി. പ്രഭാകരന്‍, ഉപജില്ല വിദ്യാഭ്യാസ ഓഫിസര്‍ പി.വി. ജയരാജന്‍, ഹോസ്ദുര്‍ഗ് ബി.ആര്‍.സി പ്രോഗ്രാം ഓഫിസര്‍ പി.വി. ഉണ്ണിരാജന്‍, കക്ഷി നേതാക്കളായ ബി. ബാലന്‍, വി. ജഗദീശന്‍, വി. സന്തോഷ് കുമാര്‍, എ. മുരളി, പി.ടി.എ പ്രസിഡൻറ് കെ.വി. അമ്പിളി എന്നിവര്‍ സംസാരിച്ചു. േപ്ല ഫോര്‍ ഹെല്‍ത്ത് മേധാവി ഹരിപ്രഭാകരന്‍ പദ്ധതി വിശദീകരിച്ചു. പി.ടി.എ പ്രസിഡൻറ് എ.വി. രവീന്ദ്രന്‍ സ്വാഗതവും പ്രഥമാധ്യാപിക പി. ഗീത നന്ദിയും പറഞ്ഞു. play for health കീക്കാംകോട്ട് ജി.എല്‍.പി സ്‌കൂളില്‍ പ്ലേ ഫോര്‍ ഹെല്‍ത്ത് പദ്ധതിയുടെ ഉദ്ഘാടനം മന്ത്രി ഇ. ചന്ദശേഖരന്‍ നിര്‍വഹിക്കുന്നു
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Feb 2021 11:58 PM GMT Updated On
date_range 2021-02-04T05:28:14+05:30കീക്കാംകോട്ട് സ്‌കൂളില്‍ പ്ലേ ഫോര്‍ ഹെല്‍ത്ത് പദ്ധതി
text_fieldsNext Story