Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasaragodchevron_rightആയുർവേദ മെഡിക്കൽ...

ആയുർവേദ മെഡിക്കൽ അസോസിയേഷൻ സമ്മേളനം

text_fields
bookmark_border
കാഞ്ഞങ്ങാട്​: ആയുർവേദത്തിലേക്ക് മാറുകയെന്നത് കാലഘട്ടത്തി​‍ൻെറ ആവശ്യമാണെന്ന്​ ജില്ല പഞ്ചായത്ത് പ്രസിഡൻറ്​ ബേബി ബാലകൃഷ്ണൻ അഭിപ്രായപ്പെട്ടു. ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ ജില്ല സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. ഭാരതീയ ചികിത്സ വകുപ്പ് ഡി.എം.ഒ ഡോ. സ്​റ്റെല്ല ഡേവിഡ് മുഖ്യാതിഥിയായി. ഡോ. ജി.കെ. സീമ അധ്യക്ഷത വഹിച്ചു. ഡോ. കെ.സി. അജിത്ത് കുമാർ, ഡോ. പി. മോഹനൻ, ഡോ. ബി. ലീന, ഡോ. ഐ. മുഹമ്മദ് ഇംതിയാസ്, ഡോ. ജോമി തോമസ്, ഡോ. എ. ദീപ, ഡോ. സി.കെ. നൈസാം എന്നിവർ സംസാരിച്ചു. ഡോ. കെ.ആർ. രഞ്ജിത്ത് സ്വാഗതം പറഞ്ഞു. 10 ബെഡുള്ള ആയുർവേദ ആശുപത്രിയിൽ ഒരു ആർ.എം.ഒ തസ്​തി​ക അനുവദിക്കണമെന്നും ആയുർവേദ മരുന്നുകളെ എക്സൈസ് നിയമപരിധിയിൽ നിന്നും ഒഴിവാക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. ഭാരവാഹികൾ: ഡോ. ജി.കെ. സീമ (പ്രസി.), ഡോ. പി.ആർ. പ്രവീൺ (സെക്ര.), ഡോ. ഡി.കെ. രാജാറാം (ട്രഷ.) എന്നിവരെ സമ്മേളനം തെരഞ്ഞെടുത്തു. ayurveda photo ആയുർവേദ മെഡിക്കൽ അസോസിയേഷൻ ജില്ല സമ്മേളനം ജില്ല പഞ്ചായത്ത് പ്രസിഡൻറ്​ ബേബി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു
Show Full Article
TAGS:
Next Story