Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 Jan 2021 11:58 PM GMT Updated On
date_range 30 Jan 2021 11:58 PM GMTശമ്പള പരിഷ്കരണ കമീഷൻ റിപ്പോർട്ട്: എസ്.ഇ.യു പ്രതിഷേധിച്ചു
text_fieldsbookmark_border
കാസർകോട്: ശമ്പള പരിഷ്കരണത്തിൻെറ അടിസ്ഥാനതത്ത്വങ്ങൾ പോലും അട്ടിമറിക്കുന്ന രീതിയിൽ അപൂർണവും അർഥശൂന്യവുമായ 11ാം ശമ്പള കമീഷൻ റിപ്പോർട്ട് സമർപ്പിച്ചതിനെതിരെ സ്റ്റേറ്റ് എംപ്ലോയീസ് യൂനിയൻ (എസ്.ഇ.യു) ജില്ല കമ്മിറ്റി പ്രതിഷേധിച്ചു. അഞ്ചുവർഷ തത്ത്വം അട്ടിമറിച്ച നടപടി അസ്വീകാര്യവും മാപ്പർഹിക്കാത്തതുമാണ്. സർവിസ് വെയ്റ്റേജ് പൂർണമായും എടുത്തുകളഞ്ഞ് ഫിറ്റ്മൻെറും ഓപ്ഷൻ അവസരവും നൽകാത്ത റിപ്പോർട്ട് തള്ളിക്കളയണമെന്ന് യോഗം ആവശ്യപ്പെട്ടു. സംസ്ഥാന വൈസ് പ്രസിഡൻറ് നാസർ നങ്ങാരത്ത് ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രേട്ടറിയറ്റംഗം ഒ.എം. ഷഫീഖ്, ജില്ല ജനറൽ സെക്രട്ടറി അബ്ദുറഹിമാൻ നെല്ലിക്കട്ട, നൗഫൽ നെക്രാജെ, കെ.എ. മുസ്തഫ, അഷ്റഫ് അത്തൂട്ടി, അഷ്റഫ് ചെർക്കള, ഹാരിസ് മാളിഗ, സർഫറാസ് നവീദ് എന്നിവർ പ്രതിഷേധ പ്രകടനത്തിന് നേതൃത്വം നൽകി. SEU ശമ്പള കമീഷൻ റിപ്പോർട്ടിലെ അപാകതയിൽ പ്രതിഷേധിച്ച് എസ്.ഇ.യു ജില്ല കമ്മിറ്റി കലക്ടറേറ്റിനു മുന്നിൽ നടത്തിയ പ്രകടനം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story