Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 Jan 2021 11:59 PM GMT Updated On
date_range 29 Jan 2021 11:59 PM GMTകേരള - കർണാടക അതിർത്തിയിൽ യാത്രാദുരിതം അവസാനിച്ചതായി ജില്ല പൊലീസ് മേധാവി
text_fieldsbookmark_border
കാസർകോട്: കേരള -കർണാടക അതിർത്തിയിൽ താമസിക്കുന്നവർ കോവിഡ് കാരണം അനുഭവിച്ചിരുന്ന യാത്രാപ്രശ്നങ്ങൾ പരിഹരിച്ചതായി ജില്ല പൊലീസ് മേധാവി മനുഷ്യാവകാശ കമീഷനെ അറിയിച്ചു. കോവിഡ് യാത്രാപ്രശ്നം സംബന്ധിച്ച് മന്നഗുഡ്ഡ സ്വദേശി പി. ശ്രീകാന്ത് സമർപ്പിച്ച പരാതിയിൽ കമീഷൻ അംഗം വി.കെ. ബീന കുമാരി ജില്ല പൊലീസ് മേധാവിയിൽനിന്ന് റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നു. ജില്ല ഭരണകൂടമാണ് അതിർത്തിയിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതെന്ന് റിപ്പോർട്ടിൽ പറയുന്നു. പൊലീസ് അവരുടെ നിർദേശങ്ങൾക്ക് അനുസരിച്ച് പ്രവർത്തിക്കുകയായിരുന്നുവെന്നും റിപ്പോർട്ടിലുണ്ട്. റിപ്പോർട്ടിൻെറ അടിസ്ഥാനത്തിൽ കേസ് തീർപ്പാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story