Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasaragodchevron_rightവീട് കത്തിനശിച്ചു;...

വീട് കത്തിനശിച്ചു; ലക്ഷങ്ങളുടെ നഷ്​ടം

text_fields
bookmark_border
കുമ്പള: ബംബ്രാണയിൽ വീട് കത്തി നശിച്ചു. വ്യാഴാഴ്ച പുലർച്ചെ ആറോടെയാണ് സംഭവം. ബംബ്രാണ ഹെൽത്ത് സൻെററിന് സമീപത്തെ റഷീദി​‍ൻെറ വീടാണ് കത്തിയത്. ബുധനാഴ്ച വൈകുന്നേരം റഷീദി​‍ൻെറ ഭാര്യ സുബൈദയും രണ്ടു മക്കളും മഞ്ചേശ്വരത്തുള്ള ഉമ്മയുടെ വീട്ടിലേക്ക് പോയതായിരുന്നു. പുലർച്ചെ വീട്ടിൽനിന്ന് പുക ഉയരുന്നത് കണ്ട അയൽവാസികൾ ജനൽ ഗ്ലാസ് പൊളിച്ചു നോക്കിയപ്പോഴാണ് തീപിടിച്ചതായി മനസ്സിലായത്. ഉപ്പള ഫയർ ഫോഴ്സ് തീ അണച്ചു. ഫർണിച്ചറുകളും മറ്റുപകരണങ്ങളും പൂർണമായും നശിച്ചു. റെഫ്രിജറേറ്ററിൽനിന്നുള്ള ഷോർട് സർക്യൂട്ടാണ് തീപിടിത്തതിന് കാരണമായത്. അഞ്ചു ലക്ഷത്തിലധികം രൂപയുടെ നഷ്​ടം കണക്കാക്കുന്നു.
Show Full Article
TAGS:
Next Story