കാസർകോട്: കേന്ദ്ര സർക്കാറിൻെറ കർഷകദ്രോഹ ബിൽ പിൻവലിച്ച് കർഷക സമരം ഒത്തുതീർപ്പാക്കണമെന്ന് വനിത സാഹിതി ജില്ല കൺവെൻഷൻ ആവശ്യപ്പെട്ടു. കാഞ്ഞങ്ങാട് കിഴക്കുംകര ശാന്തി കലാമന്ദിരത്തിൽ നടന്ന കൺവെൻഷൻ കാഞ്ഞങ്ങാട് നഗരസഭ ചെയർപേഴ്സൻ കെ.വി. സുജാത ഉദ്ഘാടനം ചെയ്തു. പി.സി. പ്രസന്ന ടീച്ചർ അധ്യക്ഷത വഹിച്ചു. ഫോക്ലോർ അക്കാദമി അവാർഡ് (തിരുവാതിര) ജേതാവ് ടി. ജയശ്രീ മയ്യിച്ചയെ ആദരിച്ചു. എം.പി. ശ്രീമണി പ്രവർത്തന റിപ്പോർട്ടും സീതാദേവി കരിയാട്ട് സംസ്ഥാന റിപ്പോർട്ടും അവതരിപ്പിച്ചു. സി.എം. വിനയചന്ദ്രൻ, ജയചന്ദ്രൻ കുട്ടമത്ത്, ശോഭ ദേവൻ, കസ്തൂരി, എൻ.കെ. ശ്രീലത, സബിത ചൂരിക്കാട്, കെ. ഷീബ, സി. രാജലക്ഷ്മി, പി. പത്മിനി എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: കെ.വി.ശോഭന (പ്രസി.), എം.പി. ശ്രീമണി (െസക്ര.), ശോഭ ദേവൻ (ട്രഷ.).
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Jan 2021 12:19 AM GMT Updated On
date_range 2021-01-26T05:49:25+05:30കർഷകസമരം ഒത്തുതീർക്കണം -വനിത സാഹിതി
text_fieldsNext Story