Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightയുവജന പരേഡ് സമാപിച്ചു

യുവജന പരേഡ് സമാപിച്ചു

text_fields
bookmark_border
കാഞ്ഞങ്ങാട്: ഔഫ് അബ്​ദുറഹ്​മാനെ കൊലപ്പെടുത്തിയ ലീഗിന് മാപ്പില്ല എന്ന മുദ്രാവാക്യമുയർത്തി ഡി.വൈ.എഫ്​.ഐ കാഞ്ഞങ്ങാട് ബ്ലോക്ക്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൂളിയങ്കാലിൽനിന്ന്​ ആരംഭിച്ച യുവജന പരേഡ് നോർത്ത്​ ​കോട്ടച്ചേരിയിൽ സമാപിച്ചു. സംസ്ഥാന സെക്ര​േട്ടറിയറ്റ് അംഗം എം. ഷാജർ ഉദ്​ഘാടനം ചെയ്​ത യുവജനപരേഡ്​ രാവിലെ ആലാമിപള്ളിയിൽ നിന്നും ആരംഭിച്ച്​ കൊവ്വൽപള്ളി, പടന്നക്കാട്, ഒഴിഞ്ഞവളപ്പ്, കുശാൽനഗർ, മീനാപീസ്, ഇട്ടമ്മൽ എന്നിവിടങ്ങളിലെ സ്വീകരണങ്ങൾക്കുശേഷം നോർത്ത്​ കോട്ടച്ചേരിയിൽ സമാപിച്ചു. വിവിധ കേന്ദ്രങ്ങളിൽ സി.ജെ. സജിത്ത്, പി.കെ. നിഷാന്ത്, ജംഷീദ് അലി മലപ്പുറം, മുഹമ്മദ്‌ സിറാജ് കണ്ണൂർ, ജിതേഷ് കണ്ണപുരം എന്നിവർ സംസാരിച്ചു. സമാപന പരിപാടി നോർത്ത് കോട്ടച്ചേരിയിൽ സംസ്ഥാന ട്രഷറർ എസ്​.കെ. സജീഷ് ഉദ്​ഘാടനം ചെയ്​തു. വിപിൻ കാറ്റാടി അധ്യക്ഷത വഹിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story