Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightകലക്ടർ തോട്ടിലിറങ്ങി...

കലക്ടർ തോട്ടിലിറങ്ങി തടയണ നിർമിച്ച് മാതൃകയായി

text_fields
bookmark_border
നീലേശ്വരം: നാട്ടുകാരോടൊപ്പം തോട്ടിലിറങ്ങി കാട് വെട്ടിമാറ്റിയും തോട് വൃത്തിയാക്കിയും തടയണ നിർമാണത്തിന് സഹായിച്ചും കലക്ടർ ഡോ. ഡി. സജിത് ബാബു മലയോരത്തെ നാട്ട​ുകാരെ അത്ഭുതപ്പെടുത്തി. വെള്ളത്തിലിറങ്ങി ജോലി ചെയ്യുന്നതുകണ്ട് സ്ത്രീകളടക്കമുള്ളവർ അത്ഭുതത്തോടെ നോക്കിനിന്നു. കിനാനൂർ കരിന്തളം പഞ്ചായത്തിൽ ഇനി ഞാനൊഴുകട്ടെ - നീർച്ചാലുകളുടെ വീണ്ടെടുപ്പ് എന്ന പരിപാടി ഉദ്​ഘാടനം ചെയ്ത ശേഷമാണ് കലക്ടർ നാട്ടുകാരിൽ ഒരാളായി മാറിയത്. പഞ്ചായത്ത് പ്രസിഡൻറ്​ ടി.കെ. രവി അധ്യക്ഷത വഹിച്ചു. പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ്​ എം. ലക്ഷ്മി, സ്ഥിരം സമിതി അധ്യക്ഷരായ അബ്​ദുൽ നാസർ, കെ.വി.അജിത്ത് കുമാർ, പഞ്ചായത്ത് മെംബർമാരായ പി. ധന്യ, കെ. കൈരളി, ഉമേശൻ വേളൂർ, ടി.എസ്. ബിന്ദു എന്നിവർ സംസാരിച്ചു. 31നകം പഞ്ചായത്തിലെ മുഴുവൻ നീർച്ചാലുകളും ശുചീകരിച്ച് 100 തടയണകളും നിർമിക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story